---
title: "പാനൂർ സ്വദേശിനിയായ 19കാരി  ബാംഗ്ലൂരിൽ ഫ്ലാറ്റിലെ  പാരപ്പെറ്റിൽ   നിന്നും അബദ്ധത്തിൽ വീണു മരിച്ചു ; മരിച്ചത് വള്ളങ്ങാട്ടെ അൻവിതാ രാജേഷ്."
english_title: "A 19-year-old woman from Panur died after accidentally falling from the parapet of her flat in Bangalore; the deceased has been identified as Anvita Rajesh of Vallangade."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312432/a-19-year-old-woman-from-panur-died-after-accidentally-falling-from-the-parapet-of-her-flat-in-bangalore-the-deceased-has-been-identified-as-anvita-rajesh-of-vallangade"
published_at: "2025-09-01T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b5cf3eab1fd_c6c191fc-d51a-4798-b21e-6818ce8bffce.jfif"
keywords: []
---

# പാനൂർ സ്വദേശിനിയായ 19കാരി  ബാംഗ്ലൂരിൽ ഫ്ലാറ്റിലെ  പാരപ്പെറ്റിൽ   നിന്നും അബദ്ധത്തിൽ വീണു മരിച്ചു ; മരിച്ചത് വള്ളങ്ങാട്ടെ അൻവിതാ രാജേഷ്.

> **Lead Summary:** പാനൂർ: പാനൂർ സ്വദേശിനിയായ 19കാരി ബാംഗ്ലൂരിൽ ഫ്ലാറ്റിലെ പാരപ്പെറ്റിൽ നിന്നും അബദ്ധത്തിൽ വീണു മരിച്ചു. പാനൂരിനടുത്ത് വള്ളങ്ങാട് വൈറ്റ് ഹൗസിൽ രാജേഷ് - വിനി ദമ്പതികളുടെ മകൾ അൻവിത രാജേഷ് ആണ് മരിച്ചത്. ബംഗ്ലൂരുവിൽ രണ്ടാം വർഷ ബീകോം വിദ്യാർത്ഥിനിയായിരുന്നു അൻവിത. കുടുംബത്തോടൊപ്പം ബംഗളൂരു വൈറ്റ് ഫീൽഡ് സൗപർണിക സാൻവി അപ്പാർട്ട്മെൻ്റിൽ താമസിക്കുകയായിരുന്നു അൻവിത. ഞായറാഴ്ച രാത്രി 8.30 ന് കോളേജ് ഹോസ്റ്റലിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലുമായിരുന്നു.

## Article Content

പാനൂർ: പാനൂർ സ്വദേശിനിയായ 19കാരി ബാംഗ്ലൂരിൽ ഫ്ലാറ്റിലെ പാരപ്പെറ്റിൽ നിന്നും അബദ്ധത്തിൽ വീണു മരിച്ചു. പാനൂരിനടുത്ത് വള്ളങ്ങാട് വൈറ്റ് ഹൗസിൽ രാജേഷ് - വിനി ദമ്പതികളുടെ മകൾ അൻവിത രാജേഷ് ആണ് മരിച്ചത്. ബംഗ്ലൂരുവിൽ രണ്ടാം വർഷ ബീകോം വിദ്യാർത്ഥിനിയായിരുന്നു അൻവിത. കുടുംബത്തോടൊപ്പം ബംഗളൂരു വൈറ്റ് ഫീൽഡ് സൗപർണിക സാൻവി അപ്പാർട്ട്മെൻ്റിൽ താമസിക്കുകയായിരുന്നു അൻവിത. ഞായറാഴ്ച രാത്രി 8.30 ന് കോളേജ് ഹോസ്റ്റലിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലുമായിരുന്നു.

ഇതിനിടെയെത്തിയ ഗണേശ വിഗ്രഹ ഘോഷയാത്ര കാണാനായി ബാൽക്കണിയിലേക്ക് ഓടിയെത്തിയപ്പോഴാണ് നാലാം നിലയിലെ പാരപ്പെറ്റിൽ നിന്നും താഴെ വീണത്.

ഉടൻ തന്നെ വൈദേഹി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനത്തിൽ അസാമാന്യ മികവ് പുലർത്തിയ കുട്ടിയായിരുന്നു അൻവിത. ഫ്രഞ്ച് ഭാഷ പഠിച്ച് വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലുമായിരുന്നു. യു.എസിൽ ഐ.ടി കമ്പനിയിൽ ജോലിയായിരുന്ന രാജേഷ് മകളുടെ പഠനാർത്ഥമാണ് ബാംഗ്ലൂരിലേക്ക് മാറിയത്.

അർജുൻ രാജേഷ് സഹോദരനാണ്.പാനൂരിലെ ഡ്രസ് ലാൻ്റ് ഉടമ പരേതനായ കെ.അച്ചുതൻ്റെയും, ദേശീയ അധ്യാപക അവാർഡ് നേടിയ ചൊക്ലി വി പി ഓറിയൻ്റൽ ഹൈസ്കൂൾ റിട്ട. അധ്യാപകൻ ആർ വിജയൻ്റെയും പൗത്രിയാണ്. സംസ്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312432/a-19-year-old-woman-from-panur-died-after-accidentally-falling-from-the-parapet-of-her-flat-in-bangalore-the-deceased-has-been-identified-as-anvita-rajesh-of-vallangade)