---
title: "തുടരും...;  മറ്റന്നാൾ  മുതൽ തിരുവോണം വരെ  കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "To be continued...; Yellow alert in Kannur and Kasaragod districts from the day after tomorrow to Thiruvonam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312420/to-be-continued-yellow-alert-in-kannur-and-kasaragod-districts-from-the-day-after-tomorrow-to-thiruvonam"
published_at: "2025-09-01T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b5ab192b325_Untitled-1_copy.jpg"
keywords: []
---

# തുടരും...;  മറ്റന്നാൾ  മുതൽ തിരുവോണം വരെ  കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ വരുന്ന 3 ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ 3 ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 4ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.

## Article Content

കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ വരുന്ന 3 ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ 3 ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 4ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.

അതേ സമയം തിരുവോണ ദിവസമായ സെപ്റ്റംബർ 5ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312420/to-be-continued-yellow-alert-in-kannur-and-kasaragod-districts-from-the-day-after-tomorrow-to-thiruvonam)