---
title: "മൊകേരി ഗ്രാമപഞ്ചായത്തിൽ കർഷക ചന്തക്ക് തുടക്കമായി"
english_title: "Farmers' market begins in Mokeri Grama Panchayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312371/farmers-market-begins-in-mokeri-grama-panchayat"
published_at: "2025-09-01T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b54eaa7a4f5_Untitled-2_copy.jpg"
keywords: []
---

# മൊകേരി ഗ്രാമപഞ്ചായത്തിൽ കർഷക ചന്തക്ക് തുടക്കമായി

> **Lead Summary:** പാനൂർ : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്,മൊകേരി ഗ്രാമപഞ്ചായത്ത് കൃഷിഭവനും ചേർന്ന് സെപ്റ്റംബർ ഒന്നാം തിയതി മുതൽ 4 തീയ്യതി വരെ പാത്തിപാലത്ത് വച്ച് ഓണാഘോഷത്തിൻ്റെ ഭാഗമായികർഷക ചന്തക്ക് തുടക്കമായി.

## Article Content

പാനൂർ : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്,മൊകേരി ഗ്രാമപഞ്ചായത്ത് കൃഷിഭവനും ചേർന്ന് സെപ്റ്റംബർ ഒന്നാം തിയതി മുതൽ 4 തീയ്യതി വരെ പാത്തിപാലത്ത് വച്ച് ഓണാഘോഷത്തിൻ്റെ ഭാഗമായികർഷക ചന്തക്ക് തുടക്കമായി.

മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വത്സൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജശ്രീ എം .അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി മുകുന്ദൻ അംഗങ്ങളായ പി. അനിത, എൻ. വനജ , ഹരിദാസ് മൊകേരി എന്നിവർ സംസാരിച്ചു. ഷിംജിത്ത് സി.കെ ,

മിനി . സി എന്നിവരും പങ്കെടുത്തു കൃഷി അസിസ്റ്റൻറ് അജേഷ് കുമാർ കെ സ്വാഗതവും,കൃഷി അസിസ്റ്റൻറ് റിജിൻ വി കെ നന്ദിയും പറഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312371/farmers-market-begins-in-mokeri-grama-panchayat)