---
title: "മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം"
english_title: "Police investigation into the assault on Shajan Skaria, the owner of a foreign Malayali YouTube channel, is intensifying."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312222/police-investigation-into-the-assault-on-shajan-skaria-the-owner-of-a-foreign-malayali-youtube-channel-is-intensifying"
published_at: "2025-08-31T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b42c91ccf5b_Untitled-5_copy.jpg"
keywords: []
---

# മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം

> **Lead Summary:** യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

## Article Content

യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങും വഴി മങ്ങാട്ട് കവലയിൽ ആണ് സംഭവം. പരിക്കേറ്റ ഷാജൻ സ്കറിയ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസാണ് ഷാജൻ സ്കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല.ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312222/police-investigation-into-the-assault-on-shajan-skaria-the-owner-of-a-foreign-malayali-youtube-channel-is-intensifying)