---
title: "പാനൂരിൽ നന്മയുള്ള പാഠവുമായി തലാൽ ഗ്രൂപ്പ് ; ഭിന്നശേഷി കുട്ടികൾക്ക് ഓണം കളറാക്കാൻ  സമ്മാനകൂപ്പൺ  നൽകി"
english_title: "Talal Group with a positive lesson in Panur; Gift coupons given to differently abled children to make Onam colorful"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312023/talal-group-with-a-positive-lesson-in-panur-gift-coupons-given-to-differently-abled-children-to-make-onam-colorful"
published_at: "2025-08-30T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2c70ae88a3_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ നന്മയുള്ള പാഠവുമായി തലാൽ ഗ്രൂപ്പ് ; ഭിന്നശേഷി കുട്ടികൾക്ക് ഓണം കളറാക്കാൻ  സമ്മാനകൂപ്പൺ  നൽകി

> **Lead Summary:** പാനൂർ: എസ് എസ് കെ ചങ്ങാതിക്കൂട്ടം, പാനൂർ തലാൽ സൂപ്പർ മാർക്കറ്റുമായി സഹകരിച്ച് പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് ഓണ സമ്മാനം നൽകി. കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്‌തു. പാനൂരിൽ സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന തലാൽ സൂപ്പർ മാർക്കറ്റാണ് എസ് എസ് കെ പാനൂരിൻ്റെ ആഭിമുഖ്യത്തിൽ 1000 രൂപയുടെ ഓണ സമ്മാന കൂപ്പൺ വിതരണം ചെയ്തത്.

## Article Content

പാനൂർ: എസ് എസ് കെ ചങ്ങാതിക്കൂട്ടം, പാനൂർ തലാൽ സൂപ്പർ മാർക്കറ്റുമായി സഹകരിച്ച് പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് ഓണ സമ്മാനം നൽകി. കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്‌തു. പാനൂരിൽ സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന തലാൽ സൂപ്പർ മാർക്കറ്റാണ് എസ് എസ് കെ പാനൂരിൻ്റെ ആഭിമുഖ്യത്തിൽ 1000 രൂപയുടെ ഓണ സമ്മാന കൂപ്പൺ വിതരണം ചെയ്തത്.

പാനൂർ പ്രസ് ഫോറത്തിൽ നടന്ന പരിപാടിയിൽ എ ഇ ഒ ബൈജു കേളോത്ത് അധ്യക്ഷത വഹിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഓണം സന്തോഷകരമാ ക്കാനും അവർ നേരിട്ട് വന്ന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ആഘോഷിക്കാനുമാണ് 25,000 സ്ക‌്വയർ ഫീറ്റ് സൗകര്യമുള്ള ഈ സൂപ്പർ മാർക്കറ്റ് ലക്ഷ്യം വെക്കുന്നതെന്ന് തലാൽ ഗ്രൂപ്പ് പ്രതിനിധികളായ ബാലിയിൽ മഹമൂദ്, അസിസ് തുണ്ടിയിൽ എന്നിവർ പറഞ്ഞു.

പരിപാടിയിൽ മഹമൂദ് ബാലിയിൽ, അസീസ് തുണ്ടിയിൽ, പി.കെ സുരേഷ്, കെ.കെ സജീവ് കുമാർ, കെ.വി റോജ എന്നിവർ പങ്കെടുത്തു. ബി പി സി സിമ്മി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312023/talal-group-with-a-positive-lesson-in-panur-gift-coupons-given-to-differently-abled-children-to-make-onam-colorful)