---
title: "ചെണ്ടയാട് - ചെറുവാഞ്ചേരി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു ; കുഴിയിൽ വാഴനട്ട് യൂത്ത് കോൺഗ്രസിൻ്റെ  പ്രതിഷേധം."
english_title: "Accidents continue to occur on the Chendayad-Cheruvancherry road; Youth Congress protests planting bananas in pits."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312016/accidents-continue-to-occur-on-the-chendayad-cheruvancherry-road-youth-congress-protests-planting-bananas-in-pits"
published_at: "2025-08-30T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2c309c9e1b_Untitled-1_copy.jpg"
keywords: []
---

# ചെണ്ടയാട് - ചെറുവാഞ്ചേരി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു ; കുഴിയിൽ വാഴനട്ട് യൂത്ത് കോൺഗ്രസിൻ്റെ  പ്രതിഷേധം.

> **Lead Summary:** ചെണ്ടയാട് ചെറുവാഞ്ചേരി റോഡിൽ രണ്ടര പീടികയ്ക്ക് സമീപം റോഡിലെ ഉറവ കാരണം വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നത് അപകടങ്ങൾക്ക് കാരണമാവുകയാണ്.റോഡിൽ നിറയെ ഉറവവെള്ളം ആയതിനാൽ അപരിചിതരായ യാത്രക്കാർക്ക് കുഴി ശ്രദ്ധയിൽപ്പെടാതെ വരുകയും നിയന്ത്രണം വിട്ടു അപകടത്തിൽ പെടുകയും ചെയ്യുന്നത് വ്യാപക വിമർശനങ്ങൾക്കാണ് ഇടവരുത്തുന്നത്. മെക്കാഡം താറിങ്ങ് നടക്കുന്ന സമയത്ത് ഓവുപാലം നിർമ്മിച്ചാൽ മാത്രമെ ഉറവ വന്ന് റോഡ് തകരുന്നത് ഒഴിവാക്കാൻ സാധിക്കൂ എന്ന് പി ഡബ്ല്യു ഡി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നാട്ടുകാരുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ പണി പൂർത്തിയാക്കി. മഴക്കാലമായതോടെ റോഡ് പൊട്ടി വലിയ കുഴി രൂപപ്പെട്ട് അപകടം തുടർക്കഥയായി.

## Article Content

ചെണ്ടയാട് ചെറുവാഞ്ചേരി റോഡിൽ രണ്ടര പീടികയ്ക്ക് സമീപം റോഡിലെ ഉറവ കാരണം വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നത് അപകടങ്ങൾക്ക് കാരണമാവുകയാണ്.റോഡിൽ നിറയെ ഉറവവെള്ളം ആയതിനാൽ അപരിചിതരായ യാത്രക്കാർക്ക് കുഴി ശ്രദ്ധയിൽപ്പെടാതെ വരുകയും നിയന്ത്രണം വിട്ടു അപകടത്തിൽ പെടുകയും ചെയ്യുന്നത് വ്യാപക വിമർശനങ്ങൾക്കാണ് ഇടവരുത്തുന്നത്. മെക്കാഡം താറിങ്ങ് നടക്കുന്ന സമയത്ത് ഓവുപാലം നിർമ്മിച്ചാൽ മാത്രമെ ഉറവ വന്ന് റോഡ് തകരുന്നത് ഒഴിവാക്കാൻ സാധിക്കൂ എന്ന് പി ഡബ്ല്യു ഡി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നാട്ടുകാരുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ പണി പൂർത്തിയാക്കി. മഴക്കാലമായതോടെ റോഡ് പൊട്ടി വലിയ കുഴി രൂപപ്പെട്ട് അപകടം തുടർക്കഥയായി.

നിരവധി തവണ വാർഡ് മെമ്പറും,യൂത്ത് കോൺഗ്രസ് അടക്കം പരാതി പറഞ്ഞിട്ടും യാതൊരുവിധ നടപടിയും ഇല്ലാത്തത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.വലിയ ഒരു അപകടം ഉണ്ടാകുന്നതിനു മുന്നേ ഒരു കലുങ്ക് നിർമ്മിച്ച് ഈ റോഡിൻറെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി രാമചന്ദ്രൻ മാസ്റ്റർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിൻറെ നേതൃത്വത്തിലുള്ള കുഴിയിൽ വാഴ വെച്ചുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വിജീഷ് കെ പി അധ്യക്ഷത വഹിച്ചു.കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എം സി അതുൽ,കെഎസ്‌യു ജില്ലാ സെക്രട്ടറി അക്ഷര എസ് മനോഹർ,മിഥുൻ ഒ കെ,അഭിരാഗ് സി വി,അമൽ സാജ് ,അഥീന എസ് രാമചന്ദ്രൻ, പ്രകാശൻ കെ.കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312016/accidents-continue-to-occur-on-the-chendayad-cheruvancherry-road-youth-congress-protests-planting-bananas-in-pits)