---
title: "കൂട് തകർത്ത് പത്തോളം കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ; വസന്തയുടെ ജീവിതമാർഗം വഴിമുട്ടി"
english_title: "Stray dogs killed about ten chickens by breaking their cage; Vasantha's life path was cut short"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311859/stray-dogs-killed-about-ten-chickens-by-breaking-their-cage-vasanthas-life-path-was-cut-short"
published_at: "2025-08-29T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1c9182e0a0_Untitled-2_copy.jpg"
keywords: []
---

# കൂട് തകർത്ത് പത്തോളം കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ; വസന്തയുടെ ജീവിതമാർഗം വഴിമുട്ടി

> **Lead Summary:** കൂട് തകർത്ത് പത്തോളം കോഴികളെ തെരുവുനായകൾ കടിച്ചുകൊന്നു. കൂവോട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തെ ഇടക്കണ്ടി വസന്തയുടെ കോഴികളെയാണ് ഇന്നലെ രാത്രി തെരുവുനായ സംഘം കൊന്നത്.

## Article Content

കൂട് തകർത്ത് പത്തോളം കോഴികളെ തെരുവുനായകൾ കടിച്ചുകൊന്നു. കൂവോട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തെ ഇടക്കണ്ടി വസന്തയുടെ കോഴികളെയാണ് ഇന്നലെ രാത്രി തെരുവുനായ സംഘം കൊന്നത്.

നെറ്റ് കൂട് കടിച്ചുപറിച്ച് തെരുവു നായകൾ കൂടിനകത്ത് കടക്കുകയായിരുന്നു. മൂന്ന് കോഴികളെ കൂടിനകത്തുതന്നെ കടിച്ചുകൊലപ്പെടുത്തിയിട്ടുണ്ട്. ബാക്കി മൂന്നെണ്ണത്തെ കടിച്ചെടുത്ത് കൊണ്ടുപോവുകയും ചെയ്‌തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311859/stray-dogs-killed-about-ten-chickens-by-breaking-their-cage-vasanthas-life-path-was-cut-short)