---
title: "തലശേരി - മാഹി ബൈപ്പാസിൽ  ടോൾ ബൂത്തിൽ  നിർത്തിയിട്ട കാറിന് പിറകിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു ; കാർ തവിടുപൊടി, ഒഴിവായത്  വൻ അപകടം "
english_title: "A national permit lorry hit the back of a car parked at a toll booth on the Thalassery-Mahe bypass; the car was smashed to pieces, a major accident was avoided"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311836/a-national-permit-lorry-hit-the-back-of-a-car-parked-at-a-toll-booth-on-the-thalassery-mahe-bypass-the-car-was-smashed-to-pieces-a-major-accident-was-avoided"
published_at: "2025-08-29T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1a71e2294d_Untitled-1_copy.jpg"
keywords: []
---

# തലശേരി - മാഹി ബൈപ്പാസിൽ  ടോൾ ബൂത്തിൽ  നിർത്തിയിട്ട കാറിന് പിറകിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു ; കാർ തവിടുപൊടി, ഒഴിവായത്  വൻ അപകടം 

> **Lead Summary:** മാഹി:തലശേരി - മാഹി ബൈ പാസിൽ വീണ്ടും അപകടം. കൊളശേരി ടോൾ ബൂത്തിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അക്ഷരാർത്ഥത്തിൽ വാഹനം തവിടുപൊടിയായി. ചോനാടം സ്വദേശി ആകർഷിന്റെ കെ.എൽ. 58. എ.എഫ്. 2418 കാറാണ് തകർന്നത്.

## Article Content

മാഹി:തലശേരി - മാഹി ബൈ പാസിൽ വീണ്ടും അപകടം. കൊളശേരി ടോൾ ബൂത്തിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിക്കുയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അക്ഷരാർത്ഥത്തിൽ വാഹനം തവിടുപൊടിയായി. ചോനാടം സ്വദേശി ആകർഷിന്റെ കെ.എൽ. 58. എ.എഫ്. 2418 കാറാണ് തകർന്നത്.

പുലർച്ചെ 1.30 ഓടെയാണ് സംഭവം. കണ്ണൂരിൽ നിന്നും വരികയായിരുന്ന കാർ പാസ് എടുക്കാൻ ടോൾ ബൂത്തിലെ പാർക്കിംഗ് സ്ഥലത്ത്  നിർത്തിയതായിരുന്നു.

കാറിൽ നിന്നിറങ്ങി ആകർഷ് ബൂത്തിനകത്തേക്ക് കയറിയപാടെയാണ് നിറയെ ഉള്ളിച്ചരക്കുമായെത്തിയ തമിഴ് നാട്ടിലെ ടി.എൻ. 52.ജെ. 9371 നാഷണൽ പർമിറ്റ് ലോറി പിറകിലിടിച്ചത്.  ലോറി ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311836/a-national-permit-lorry-hit-the-back-of-a-car-parked-at-a-toll-booth-on-the-thalassery-mahe-bypass-the-car-was-smashed-to-pieces-a-major-accident-was-avoided)