---
title: "ഉളിക്കൽ പാലത്തിൽ നിന്നും ഓട്ടോ ടാക്സി  പുഴയിലേക്ക് ഒലിച്ചുപോയി; മൂന്ന് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി"
english_title: "Auto taxi washed away from Ulikkal bridge into river; Three people rescued by locals"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311752/auto-taxi-washed-away-from-ulikkal-bridge-into-river-three-people-rescued-by-locals"
published_at: "2025-08-29T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b15816d0e02_Untitled-1_copy.jpg"
keywords: []
---

# ഉളിക്കൽ പാലത്തിൽ നിന്നും ഓട്ടോ ടാക്സി  പുഴയിലേക്ക് ഒലിച്ചുപോയി; മൂന്ന് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി

> **Lead Summary:** കണ്ണൂർ : വയത്തൂർ പുഴയിൽ വെള്ളം കയറിയതിനിടെ പാലത്തിൽ നിന്നും ഓട്ടോടാക്സി ഒലിച്ചുപോയ സംഭവത്തിൽ മൂന്ന് പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

## Article Content

കണ്ണൂർ : വയത്തൂർ പുഴയിൽ വെള്ളം കയറിയതിനിടെ പാലത്തിൽ നിന്നും ഓട്ടോടാക്സി ഒലിച്ചുപോയ സംഭവത്തിൽ മൂന്ന് പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

മണിപ്പാറ പെരുമ്പള്ളിയിലെ ജോസ് കുഞ്ഞ്, അജിലേഷ്, അഭിലാഷ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാർ ധീരമായ ഇടപെടലിലൂടെ ഇവരെ രക്ഷപ്പെടുത്തി.

ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. ഉളിക്കൽ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഒരാളെ ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311752/auto-taxi-washed-away-from-ulikkal-bridge-into-river-three-people-rescued-by-locals)