---
title: "ചമ്പാട് നവകേരള വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി"
english_title: "Onam celebrations were held under the auspices of the Chambad Nava Kerala Library Women's Forum."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311626/onam-celebrations-were-held-under-the-auspices-of-the-chambad-nava-kerala-library-womens-forum"
published_at: "2025-08-28T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b06cce161a6_ededededede.jpg"
keywords: []
---

# ചമ്പാട് നവകേരള വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി

> **Lead Summary:** ചമ്പാട്: ചമ്പാട് നവകേരള വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി.മറിയം ടർഫിൽ നടന്ന ഓണാഘോഷത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.

## Article Content

ചമ്പാട്: ചമ്പാട് നവകേരള വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി.മറിയം ടർഫിൽ നടന്ന ഓണാഘോഷത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.

തലശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി. പ്രദീപൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസി. പ്രേമരാജൻ അധ്യക്ഷനായി.കെ. ദിനേശൻ സ്വാഗതവും കെ.കെ അനിത നന്ദിയും പറഞ്ഞു. ബാല സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട്, ചാൾസ് മനോജ് എന്നിവർ നേതൃത്വം നൽകി. ഓണപ്പൂക്കളവും, ഓണസദ്യയുമൊരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311626/onam-celebrations-were-held-under-the-auspices-of-the-chambad-nava-kerala-library-womens-forum)