---
title: "ഡിറ്റണേറ്റർ പൊട്ടിച്ച് യുവതിയെ കൊന്ന സംഭവം ; പ്രതി വിളിച്ച ഫോൺ കോൾ കേന്ദ്രികരിച്ച് അന്വേഷണം നടത്താൻ ഇരിട്ടി പൊലീസ്"
english_title: "Woman killed by detonator explosion; Police to focus on phone call made by accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311514/woman-killed-by-detonator-explosion-police-to-focus-on-phone-call-made-by-accused"
published_at: "2025-08-28T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b0052fd1062_68ab4a52e0a9d_1000857376.jpg"
keywords: []
---

# ഡിറ്റണേറ്റർ പൊട്ടിച്ച് യുവതിയെ കൊന്ന സംഭവം ; പ്രതി വിളിച്ച ഫോൺ കോൾ കേന്ദ്രികരിച്ച് അന്വേഷണം നടത്താൻ ഇരിട്ടി പൊലീസ്

> **Lead Summary:** ഹുൻസൂർ സാലി ഗ്രാമിലെ ലോഡ്‌ജിൽ ദർഷിതയെ കൊലപ്പെടുത്തിയശേഷം പ്രതി സിദ്ധരാജു വിളിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചും അന്വേഷണം.

## Article Content

ഹുൻസൂർ സാലി ഗ്രാമിലെ ലോഡ്‌ജിൽ ദർഷിതയെ കൊലപ്പെടുത്തിയശേഷം പ്രതി സിദ്ധരാജു വിളിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചും അന്വേഷണം.

ശനിയാഴ്ച‌ ഉച്ചയ്ക്ക് 2.51 നും 2.54നും ഇടയിലായിരുന്നു കൊലപാതകം. തുടർന്നു മുറിയടച്ചു പുറത്തുപോയ സിദ്ധരാജു 2.57നു പെരിയപട്ടണം സ്വദേശിയായ സുഹൃത്തിനെ വിളിച്ചതായാണു പൊലീസ് കണ്ടെത്തിയത്. ഇരുവരും ഒരു മിനിറ്റ് സംസാരിച്ചിരുന്നു. ഇയാൾക്കായി അന്വേഷണം തുടങ്ങിയെങ്കിലും കണ്ടത്താനായില്ല.

കൊലപാതകം നടന്ന ദിവസവും തലേന്നുമായി ദർഷിതയും സിദ്ധരാജുവും നടത്തിയ എല്ലാ ഫോൺകോളുകളുടെയും വിശദാംശങ്ങൾ സൈബർ സെല്ലിൻ്റെ സഹായത്തോടെ പൊലീസ് പരിശോധിക്കുന്നുണ്ട്. 6 വർഷത്തി ലേറെയായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഒരുമിക്കുന്നതി നായി വീടുവിട്ടിറങ്ങിയ ദർഷിതയെ മണിക്കൂറുകൾക്കുള്ളിൽ കൊലപ്പെടുത്താനുള്ള സാഹചര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ദർഷിതയെ ശനിയാഴ്ച മറ്റൊരിടത്തു കണ്ടതാണു കൊല പാതകത്തിലേക്കു നയിച്ചതെ ന്നും സൂചനയുണ്ട്. ഇതേക്കുറിച്ചും കവർച്ചയുമായി ഇതിനു ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇരിട്ടി ഡിവൈഎസ്‌പി പി.കെ. ധനഞ്ജയബാബുവിന്റെ മേൽ നോട്ടത്തിൽ ഇൻസ്പെക്ടർ രാജേഷ് ആയോടൻ, സ്ക്വാഡ് അംഗങ്ങളായ കെ.ജെ. ജയദേവ്, എ. എം.ഷിജോയ്, കെ.പി.നിജീഷ്, പി.രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

വെള്ളിയാഴ്ചയാണു കല്യാട് ചുങ്കസ്ഥാനത്തെ ദർഷിതയുടെ ഭർതൃവീട്ടിൽ നിന്നും 30 പവനും, 4 ലക്ഷം രൂപയും മോഷണം പോയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311514/woman-killed-by-detonator-explosion-police-to-focus-on-phone-call-made-by-accused)