---
title: "ഡിവൈഎസ്പി മിന്നൽ പരിശോധനക്ക് എത്തിയപ്പോൾ ലോക്കപ്പിൽ പ്രതികൾ, പൊലീസുകാർ ഉറക്കത്തിൽ ; 3 പേരെ സ്ഥലം മാറ്റി"
english_title: "When the DySP arrived for a quick inspection, the accused and policemen were asleep in the lockup; 3 people were transferred"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311498/when-the-dysp-arrived-for-a-quick-inspection-the-accused-and-policemen-were-asleep-in-the-lockup-3-people-were-transferred"
published_at: "2025-08-28T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68affd7896d22_police.1697912334.jpg"
keywords: []
---

# ഡിവൈഎസ്പി മിന്നൽ പരിശോധനക്ക് എത്തിയപ്പോൾ ലോക്കപ്പിൽ പ്രതികൾ, പൊലീസുകാർ ഉറക്കത്തിൽ ; 3 പേരെ സ്ഥലം മാറ്റി

> **Lead Summary:** കണ്ണൂർ:രാത്രി പൊലീസ്സ്‌റ്റേഷനിൽ ഡിവൈഎസ്‌പി മിന്നൽ പരിശോധനയ്ക്ക് എത്തിയപ്പോൾ കണ്ടത് ഡ്യൂട്ടിയിൽ ഉറങ്ങുന്ന പൊലീസുകാരെ. പയ്യന്നൂർ പൊലീസ് സ്‌റ്റേഷനിലാണു സംഭവം. ലോക്കപ്പിൽ പ്രതികളുള്ളപ്പോൾ ഉറങ്ങിയ 3 പേരെയും സ്‌ഥലംമാറ്റി എസ്പിയുടെ ഉത്തരവ്. കണ്ണൂർ റൂറൽ എസ്‌പി. അനുജ് പലിവാളിൻ്റെ നിർദേശ പ്രകാരം തളിപ്പറമ്പ് ഡിവൈഎസ്‌പി കെ.ഇ.പ്രേമചന്ദ്രനാണു

## Article Content

കണ്ണൂർ:രാത്രി പൊലീസ്സ്‌റ്റേഷനിൽ ഡിവൈഎസ്‌പി മിന്നൽ പരിശോധനയ്ക്ക് എത്തിയപ്പോൾ കണ്ടത് ഡ്യൂട്ടിയിൽ ഉറങ്ങുന്ന പൊലീസുകാരെ. പയ്യന്നൂർ പൊലീസ് സ്‌റ്റേഷനിലാണു സംഭവം. ലോക്കപ്പിൽ പ്രതികളുള്ളപ്പോൾ ഉറങ്ങിയ 3 പേരെയും സ്‌ഥലംമാറ്റി എസ്പിയുടെ ഉത്തരവ്. കണ്ണൂർ റൂറൽ എസ്‌പി. അനുജ് പലിവാളിൻ്റെ നിർദേശ പ്രകാരം തളിപ്പറമ്പ് ഡിവൈഎസ്‌പി കെ.ഇ.പ്രേമചന്ദ്രനാണു

കഴിഞ്ഞ 17നു പുലർച്ചെ 1.30 ഓടെ പയ്യന്നൂർ പൊലീസ് സ്‌റ്റേഷനിൽ മിന്നൽ പരിശോധനക്ക് എത്തിയത്. പൊലീസ് സ്റ്റേഷനിൽ ഉറങ്ങുന്നതായി കണ്ട 3 പൊലീസുകാരെ ഉണർത്തുകയായിരുന്നു. ‌സ്റ്റേഷനിൽ ആ സമയത്ത്, പയ്യന്നൂരിലെ കവർച്ചക്കേസിലെ മൂന്നു പ്രതികളുമുണ്ടായിരുന്നു.

ലോക്കപ്പിൽ പ്രതികളുള്ളപ്പോൾ ഉറങ്ങിയതു ഗുരുതര വീഴ്ചയായതിനാൽ ഡിവൈഎസ്‌പി പ്രേമചന്ദ്രൻ റൂറൽ എസ്‌പിക്കു റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സമീപത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് സ്‌ഥലം മാറ്റിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311498/when-the-dysp-arrived-for-a-quick-inspection-the-accused-and-policemen-were-asleep-in-the-lockup-3-people-were-transferred)