---
title: "ചെറുവാഞ്ചേരിയിൽ  തെരുവ് നായുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്."
english_title: "Several people were injured in stray dog ​​bites in Cheruvancherry."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311478/several-people-were-injured-in-stray-dog-bites-in-cheruvancherry"
published_at: "2025-08-28T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aff1e9d1f3a_Untitled-1_copy.jpg"
keywords: []
---

# ചെറുവാഞ്ചേരിയിൽ  തെരുവ് നായുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്.

> **Lead Summary:** ചെറുവാഞ്ചേരി:ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായാണ് നിരവധി പേർക്ക് തെരുവു നായയുടെ കടിയേറ്റത്. ആർ.ടി. ഓഫിസ് ജീവനക്കാരൻ,ഇതര സംസ്ഥാന തൊഴിലാളികൾ, ചിക്കൻ സ്റ്റാൾ ജീവനക്കാരൻ തുടങ്ങിയവർക്കാണ് കടിയേറ്റത്മാസങ്ങളായി കണ്ണവം റോഡിലെ വില്ലേജ് ഓഫീസ് പരിസരത്തും ടൗണിലും തെരുവുനായകളുടെ ശല്യം രൂക്ഷമാണ്.

## Article Content

ചെറുവാഞ്ചേരി:ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായാണ് നിരവധി പേർക്ക് തെരുവു നായയുടെ കടിയേറ്റത്. ആർ.ടി. ഓഫിസ് ജീവനക്കാരൻ,ഇതര സംസ്ഥാന തൊഴിലാളികൾ, ചിക്കൻ സ്റ്റാൾ ജീവനക്കാരൻ തുടങ്ങിയവർക്കാണ് കടിയേറ്റത്മാസങ്ങളായി കണ്ണവം റോഡിലെ വില്ലേജ് ഓഫീസ് പരിസരത്തും ടൗണിലും തെരുവുനായകളുടെ ശല്യം രൂക്ഷമാണ്.

കഴിഞ്ഞദിവസം കണ്ണാടിച്ചാൽ റോഡിൽ നായ പുറകെ ഓടിയതിനെ തുടർന്ന് സ്കൂൾ വിദ്യാർഥിക്ക് വീണ് പരിക്കേറ്റിരുന്നു. തെരുവു നായ ശല്യം ഇല്ലാതാക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311478/several-people-were-injured-in-stray-dog-bites-in-cheruvancherry)