---
title: "കളമശ്ശേരിയില്‍ സാമ്പത്തിക തർക്കത്തിനിടെ  കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു"
english_title: "One person was stabbed to death during a financial dispute in Kalamassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311462/one-person-was-stabbed-to-death-during-a-financial-dispute-in-kalamassery"
published_at: "2025-08-28T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afea7244fc5_download_(1).jfif"
keywords: []
---

# കളമശ്ശേരിയില്‍ സാമ്പത്തിക തർക്കത്തിനിടെ  കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

> **Lead Summary:** കളമശ്ശേരിയില്‍ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞാറക്കല്‍ സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത്. കളമശ്ശേരി സുന്ദരഗിരിക്ക് സമീപം ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. രണ്ട് പ്രതികളില്‍ ഒരാളെ വൈറ്റില ഭാഗത്തുനിന്നും പിടികൂടിയിട്ടുണ്ട്. കൊലക്ക് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്നാണ് സൂചന.

## Article Content

കളമശ്ശേരിയില്‍ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞാറക്കല്‍ സ്വദേശി വിവേകാണ് കൊല്ലപ്പെട്ടത്. കളമശ്ശേരി സുന്ദരഗിരിക്ക് സമീപം ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. രണ്ട് പ്രതികളില്‍ ഒരാളെ വൈറ്റില ഭാഗത്തുനിന്നും പിടികൂടിയിട്ടുണ്ട്. കൊലക്ക് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്നാണ് സൂചന.

മറ്റൊരു സംഭവത്തിൽ തൊടുപുഴ കരിമണ്ണൂരിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു. ഇടുക്കി കരിമണ്ണൂർ സ്വദേശി വിൻസെന്‍റ് ആണ് മരിച്ചത്.

സംഭവ സ്ഥലത്ത് വെച്ച് ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി ബിനു ചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311462/one-person-was-stabbed-to-death-during-a-financial-dispute-in-kalamassery)