---
title: "ചമ്പാട് മേഖലയിൽ മൂന്നിടങ്ങളിൽ ഓണച്ചന്തകളാരംഭിച്ച്  സഹകാരി കൺസ്യൂമർ കോഓപ്പറേറ്റീവ് സ്റ്റോർ."
english_title: "Sahakari Consumer Cooperative Stores has started Onam markets at three locations in the Chamba region."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311416/sahakari-consumer-cooperative-stores-has-started-onam-markets-at-three-locations-in-the-chamba-region"
published_at: "2025-08-28T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68afb90918b3a_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് മേഖലയിൽ മൂന്നിടങ്ങളിൽ ഓണച്ചന്തകളാരംഭിച്ച്  സഹകാരി കൺസ്യൂമർ കോഓപ്പറേറ്റീവ് സ്റ്റോർ.

> **Lead Summary:** ചമ്പാട്:ഓണാഘോഷത്തിൻ്റെ ഭാഗമായി ചമ്പാട് സഹകാരി കൺസ്യൂമർ കോഓപ്പറേറ്റീവ് സ്‌റ്റോറിന് കീഴിൽ മൂന്നിടങ്ങളിൽ ഓണചന്തകൾക്ക് ആരംഭിച്ചു.അരി, പച്ചരി, നേരിയരി, വെളിച്ചെണ്ണ, ധാന്യവർഗങ്ങൾ ഉൾപ്പടെ 14 സാധനങ്ങൾ സബ്സിഡിയടക്കം 1656 രൂപക്ക് ഓണച്ചന്തയിൽ ലഭിക്കും.

## Article Content

ചമ്പാട്:ഓണാഘോഷത്തിൻ്റെ ഭാഗമായി ചമ്പാട് സഹകാരി കൺസ്യൂമർ കോഓപ്പറേറ്റീവ് സ്‌റ്റോറിന് കീഴിൽ മൂന്നിടങ്ങളിൽ ഓണചന്തകൾക്ക് ആരംഭിച്ചു.അരി, പച്ചരി, നേരിയരി, വെളിച്ചെണ്ണ, ധാന്യവർഗങ്ങൾ ഉൾപ്പടെ 14 സാധനങ്ങൾ സബ്സിഡിയടക്കം 1656 രൂപക്ക് ഓണച്ചന്തയിൽ ലഭിക്കും.

മീത്തലെ ചമ്പാട്, താഴെ ചമ്പാട്, ?പൊന്ന്യം പാലം എന്നിവിടങ്ങളിലെ 3 ശാഖകളിലും ഓണചന്ത ആരംഭിച്ചിട്ടുണ്ട്. മീത്തലെ ചമ്പാട് സ്റ്റോറിനടന്ന ആദ്യ വിൽപ്പന സ്റ്റോർ പ്രസിഡണ്ട് ടി.ഹരിദാസും, താഴെ ചമ്പാട് സ്റ്റോറിൽ നടന്ന ആദ്യ വിൽപ്പന കെ.ലീല ടീച്ചറും, ചുണ്ടങ്ങാപ്പൊയിൽ സ്റ്റോറിൽ നടന്ന ആദ്യ വിൽപ്പന ഡയറക്ടർ കെ.ഹരിദാസും നിർവഹിച്ചു.

ഇതിന് പുറമെ ദിനേശിൻ്റെ 999 രൂപയുടെ ഓണക്കിറ്റും ലഭ്യമാണ്... 21 സാധനങ്ങൾ അടങ്ങിയ 1300 രൂപ വിലവരുന്ന സാധനങ്ങൾ ദിനേശിൻ്റെ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311416/sahakari-consumer-cooperative-stores-has-started-onam-markets-at-three-locations-in-the-chamba-region)