---
title: "അയൽവാസികൾ തമ്മിലുണ്ടായ  സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു ; പ്രതി കസ്റ്റഡിയിൽ"
english_title: "Youth stabbed in clash between neighbors; accused in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/311181/youth-stabbed-in-clash-between-neighbors-accused-in-custody"
published_at: "2025-08-27T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae727dbbe49_Untitled-1_copy.jpg"
keywords: []
---

# അയൽവാസികൾ തമ്മിലുണ്ടായ  സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു ; പ്രതി കസ്റ്റഡിയിൽ

> **Lead Summary:** മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു. കൊടക്കല്ല് സ്വദേശി വിഷ്ണുവിനാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷ്ണുവിന്‍റെ അയല്‍വാസിയായ മനീഷാണ് വെട്ടിയത്.

## Article Content

മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന് വെട്ടേറ്റു. കൊടക്കല്ല് സ്വദേശി വിഷ്ണുവിനാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷ്ണുവിന്‍റെ അയല്‍വാസിയായ മനീഷാണ് വെട്ടിയത്.

വിഷ്ണുവും മനീഷും മാസങ്ങൾക്ക് മുമ്പ് തല്ല് കൂടിയിരുന്നു. ആ കേസിൽ ശിക്ഷ കഴിഞ്ഞ് വിഷ്ണു കഴിഞ്ഞദിവസമാണ് ജയിലിൽ നിന്നും ഇറങ്ങിയത്. വൈകീട്ട് വീണ്ടും ഇരുവരും തമ്മില്‍ സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ മനീഷ് കയ്യിൽ കരുതിയ ആയുധം കൊണ്ട് വിഷ്ണുവിനെ വെട്ടി. മനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/311181/youth-stabbed-in-clash-between-neighbors-accused-in-custody)