---
title: "അനധികൃത മദ്യം - മയക്ക് മരുന്ന് ഉപയോഗം തടയാൻ പാനൂരിൽ ജാഗ്രതാ സമിതി യോഗം"
english_title: "Vigilance committee meets in Panur to prevent illegal liquor and drug use"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/310387/vigilance-committee-meets-in-panur-to-prevent-illegal-liquor-and-drug-use"
published_at: "2025-08-23T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a95022638a1_Untitled-2_copy.jpg"
keywords: []
---

# അനധികൃത മദ്യം - മയക്ക് മരുന്ന് ഉപയോഗം തടയാൻ പാനൂരിൽ ജാഗ്രതാ സമിതി യോഗം

> **Lead Summary:** പാനൂർ:ഓണാഘോഷം കണക്കിലെടുത്ത് അനധികൃത മദ്യത്തിൻ്റേയും മയക്കുമരുന്നുകളുടെയും വ്യാപനം തടയാൻ അതിജാഗ്രത പാലിക്കാൻ തീരുമാനം. എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പാനൂരിൽ കെ.പി.മോഹനൻ

## Article Content

പാനൂർ:ഓണാഘോഷം കണക്കിലെടുത്ത് അനധികൃത മദ്യത്തിൻ്റേയും മയക്കുമരുന്നുകളുടെയും വ്യാപനം തടയാൻ അതിജാഗ്രത പാലിക്കാൻ തീരുമാനം. എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പാനൂരിൽ കെ.പി.മോഹനൻ

എംഎൽഎ അധ്യക്ഷതയിൽ ചേർന്ന കൂത്തുപറമ്പ് മണ്ഡലതല ജാഗ്രതാ സമിതി യോഗമാണ് ഓണക്കാലം കണക്കിലെടുത്ത് പരിശോധനകളും നടപടികളും ഊർജിതമാക്കാൻ തീരുമാനിച്ചത്. ഓണം വരെയുള്ള കാലയളവിൽ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ വിവിധ മേഖലകളിൽ ഒരേ സമയം പരിശോധന നടത്തും. ഊടുവഴികളുൾപ്പടെ പ്രത്യേക നിരീക്ഷണത്തിലാക്കും.

പാനൂർ നഗരസഭാ ചെയർമാൻ കെ.പി.ഹാഷിം, പാട്യം പഞ്ചായത്ത് പ്രസിഡൻ്റ് എൻ.വി.ഷിനിജ, മൊകേരി പഞ്ചായത്ത് പ്രസിഡൻ്റ് പി.വത്സൻ, കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ലത എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.കെ. വിജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പിണറായി റേഞ്ച് ഗ്രേഡ് ഓഫീസർ കെ.കെ. സമീർ സ്വാഗതവും കൂത്തുപറമ്പ് അസി.എക്സൈസ് ഇൻസ്പെക്ടർ പി.എ. ബഷീർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/310387/vigilance-committee-meets-in-panur-to-prevent-illegal-liquor-and-drug-use)