---
title: "യൂണിവേഴ്സിറ്റി ഫീസ് മാത്രം;  ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന്  സീറ്റൊഴിവ്      "
english_title: "University fees only;  Degree course with many job opportunities in tourism field has vacancies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/310266/university-fees-only-degree-course-with-many-job-opportunities-in-tourism-field-has-vacancies"
published_at: "2025-08-22T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a83f112b1c8_download_(5).jfif"
keywords: []
---

# യൂണിവേഴ്സിറ്റി ഫീസ് മാത്രം;  ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന്  സീറ്റൊഴിവ്      

> **Lead Summary:** പാനൂർ :അനുദിനം വളരുന്ന ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന് സീറ്റൊഴിവ്.നമ്മുടെ നാട്ടില്‍ തന്നെ യൂണിവേഴ്സിറ്റി കോളേജ് പഠനത്തിന് അവസര ഒരുക്കുകയാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പാനൂർ ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജ് .കോളേജിൽ തൊഴിലധിഷ്ടിത ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം അവസാന ഘട്ടത്തിൽ.

## Article Content

പാനൂർ :അനുദിനം വളരുന്ന ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന് സീറ്റൊഴിവ്.നമ്മുടെ നാട്ടില്‍ തന്നെ യൂണിവേഴ്സിറ്റി കോളേജ് പഠനത്തിന് അവസര ഒരുക്കുകയാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പാനൂർ ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജ് .കോളേജിൽ തൊഴിലധിഷ്ടിത ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം അവസാന ഘട്ടത്തിൽ.

നിങ്ങളുടെ ലക്ഷ്യം പഠനം കഴിഞ്ഞ ഉടൻ ഒരു തൊഴിലാണ് എങ്കിൽ വരൂ പാനൂർ നവോദയ വിദ്യാലയത്തിന് സമീപമുള്ള ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിലേക്ക് വരൂ.

കോഴ്സ് പൂർത്തിയാക്കിയ തങ്ങളിൽ പലർക്കും വേഗം തന്നെ തൊഴിൽ ലഭിച്ചതിൻ്റെ ആത്മ വിശ്വാസത്തിലാണ് പൂർവ്വ വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്യുന്നത്.

ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ട്രാവൽ & ടൂറിസം മാനേജ്മെന്റ് കോഴ്സ് കോളേജിലെ മികവിൻ്റെ കേന്ദ്രമാക്കുന്നു.

എയർ ലൈൻസ്, പഞ്ച നക്ഷത്ര ഹോട്ടലുകൾ, റിസോർട്ടുകൾ, ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർ, എന്നിങ്ങനെ നിരവധി തൊഴിൽ അവസരങ്ങൾ ഈ കോഴ്സ് നൽകുന്നുണ്ട്.

+2 ഹ്യുമാനിറ്റീസ്, കോമേഴ്‌സ്, സയൻസ് ഏത് വിഷയക്കാർക്കും ഈ കോഴ്സിന് ചേരാം .ബാച്ചിലർ ഓഫ് ട്രാവൽ & ടൂറിസം മാനേജ്മെന്റ് കോഴ്സിൽ നിരവധി റാങ്കുകൾ മഹാത്മയിലെ വിദ്യാർത്ഥികൾ ഇതിനകം നേടിയിട്ടുണ്ട്. ഒപ്പം മറ്റ് ഡിഗ്രി ക്ലാസുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു .

പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് എടുത്ത വിദ്യാര്‍ഥികള്‍ക്ക് ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസിൽ വിജയശതമാനത്തിൽ ഒന്നാം സ്ഥാനം മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിനാണെന്നതും ശ്രദ്ധേയമാണ്.കോഴ്സുകൾ താഴെ പറയുന്നവയാണ് ബി കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ.

ബി എസ് സി കമ്പ്യൂട്ടർ സയൻസ്ബാച്ചിലർ ഓഫ് ട്രാവൽ & ടൂറിസം മാനേജ്മെന്റ്മികച്ച അധ്യാപനം സംസ്ഥാന അവാർഡ് നേടിയ മികച്ച എൻഎസ്എസ് യൂണിറ്റ് മികച്ച ലൈബ്രറി സംവിധാനം എന്നിവയും കോളേജിൻ്റെ നേട്ടങ്ങളിൽ ചിലതാണ്.ഒപ്പം പാത്തിപ്പാലത്തു നിന്നും കോളേജ് ബസ് സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ക്കും അഡ്മിഷനും ബന്ധപ്പെടുക.

9995121102, 9747533306,8590415818

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/310266/university-fees-only-degree-course-with-many-job-opportunities-in-tourism-field-has-vacancies)