---
title: "അനിയന്ത്രിതമായ വിമാന കൂലി നിയന്ത്രിക്കണമെന്ന്  കേരള പ്രവാസി സംഘം ന്യൂമാഹി വില്ലേജ് സമ്മേളനം"
english_title: "Kerala expatriate group New Mahi Village meeting demands control over uncontrolled airfares"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/310223/kerala-expatriate-group-new-mahi-village-meeting-demands-control-over-uncontrolled-airfares"
published_at: "2025-08-22T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a81bb8c6bda_Untitled-4_copy.jpg"
keywords: []
---

# അനിയന്ത്രിതമായ വിമാന കൂലി നിയന്ത്രിക്കണമെന്ന്  കേരള പ്രവാസി സംഘം ന്യൂമാഹി വില്ലേജ് സമ്മേളനം

> **Lead Summary:** ന്യൂമാഹി:കുടുംബസമ്മേതം പ്രവാസികൾ നാട്ടിൽ മടങ്ങുന്ന സന്ദർഭത്തിലുൾപ്പെടെ അനിയന്ത്രിതമായി വിമാനകൂലി കൂട്ടി പ്രവാസികളെ ദ്രോഹിക്കുന്ന നട‌പടികളിൽ നിന്ന് വിമാനക്കമ്പനികൾ പിന്മാറണമെന്ന് കേരള പ്രവാസി സംഘം ന്യൂമാഹി വില്ലേജ് സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

ന്യൂമാഹി:കുടുംബസമ്മേതം പ്രവാസികൾ നാട്ടിൽ മടങ്ങുന്ന സന്ദർഭത്തിലുൾപ്പെടെ അനിയന്ത്രിതമായി വിമാനകൂലി കൂട്ടി പ്രവാസികളെ ദ്രോഹിക്കുന്ന നട‌പടികളിൽ നിന്ന് വിമാനക്കമ്പനികൾ പിന്മാറണമെന്ന് കേരള പ്രവാസി സംഘം ന്യൂമാഹി വില്ലേജ് സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

വിമാനക്കമ്പനികളെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ ഉണ്ടാവണമെന്നും ആവശ്യമുന്നയിച്ചു.കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി ഹാളിൽ ഏറിയ സെക്രട്ടറി രമേശ് കണ്ടോത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.

സി.കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. വി.കെ. സജിത്ത്, പി.കെ. അബ്ദുൾ ഷിനോഫ് എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: എ.പി. അബ്ദുൾ നാസർ (പ്രസി), പി. വിനീഷ്, കെ.കെ. പ്രേമരാജ് (ജോ. സെക്ര),ടി.കെ മുഹമ്മദ് ഫിറോസ് (സെക്രട്ടറി), പി.പി. രമേശൻ, എം.വി. ഷക്കീബ് (ജോ. സെക്ര).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/310223/kerala-expatriate-group-new-mahi-village-meeting-demands-control-over-uncontrolled-airfares)