---
title: "റോഡ് തകർച്ച, ഗതാഗത സതംഭനം ; ജില്ലയിൽ  സ്വകാര്യ ബസുകൾ സമരത്തിനൊരുങ്ങുന്നു"
english_title: "Road collapse, traffic disruption; Private buses in the district are preparing for a strike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309940/road-collapse-traffic-disruption-private-buses-in-the-district-are-preparing-for-a-strike"
published_at: "2025-08-21T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a68ac81fe9a_Untitled-1_copy.jpg"
keywords: []
---

# റോഡ് തകർച്ച, ഗതാഗത സതംഭനം ; ജില്ലയിൽ  സ്വകാര്യ ബസുകൾ സമരത്തിനൊരുങ്ങുന്നു

> **Lead Summary:** പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സർവീസുകൾ നിർത്തിവെക്കുമെന്ന മുന്നറിയിപ്പുമായി ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ . റോഡ് തകർച്ചയും, മഴയും കാരണം പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.

## Article Content

പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സർവീസുകൾ നിർത്തിവെക്കുമെന്ന മുന്നറിയിപ്പുമായി ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ . റോഡ് തകർച്ചയും, മഴയും കാരണം പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.

ഇതിനാൽ പല ബസുകളുടെയും ഒന്നും രണ്ടും ട്രിപ്പുകൾ മുടങ്ങുകയാ ണ്.സമയത്തിന് സ്റ്റാൻ്റുകളിൽ എത്താനും സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ റോഡുകൾ ഉടൻ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണം.അല്ലെങ്കിൽ രാവിലെ 8.30 മുതൽ 11 വരെയും വൈകീട്ട് 4 മുതൽ 6.30 വരെയും സ്വകാര്യ വാഹന ങ്ങൾ കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്,പയ്യന്നൂർ ടൗണുകളിൽ പ്രവേശിക്കാതെ പൊതു ഗതാഗതം മാത്രം അനുവദിച്ച് താത്കാലിക പരിഹാരം ഉണ്ടാക്കണമെന്നും ഭരണ സമിതി യോഗം ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309940/road-collapse-traffic-disruption-private-buses-in-the-district-are-preparing-for-a-strike)