---
title: "ബസിൽ തമ്മിൽ തല്ലി ;   ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്ത് ന്യൂ മാഹി പൊലീസ്"
english_title: "Bus fight; New Mahe police files case against driver and conductor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309837/bus-fight-new-mahe-police-files-case-against-driver-and-conductor"
published_at: "2025-08-20T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a59f7865fab_police.1697912334.jpg"
keywords: []
---

# ബസിൽ തമ്മിൽ തല്ലി ;   ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്ത് ന്യൂ മാഹി പൊലീസ്

> **Lead Summary:** മാഹി:ന്യൂമാഹിയിൽ ബസിൽ തല്ല് കൂടിയതിന് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്. തലശേരിയിൽ നിന്നും വടകരയിലേക്ക് പോകുകയായിരുന്ന ബസിൽ ഇന്നലെ രാവിലെ 10.15 നാണ് സംഭവം.

## Article Content

മാഹി:ന്യൂമാഹിയിൽ ബസിൽ തല്ല് കൂടിയതിന് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്. തലശേരിയിൽ നിന്നും വടകരയിലേക്ക് പോകുകയായിരുന്ന ബസിൽ ഇന്നലെ രാവിലെ 10.15 നാണ് സംഭവം.

ന്യൂമാഹി പെട്ടിപ്പാലത്ത് ബസ് എത്തിയപ്പോൾ റോഡരികിൽ നിർത്തിയിട്ട് ഇരുവരും പരസ്പരം തല്ലുകയായിരുന്നു. പൊന്ന്യത്തെ എം.രാജേഷ് (51), ടെമ്പിൾഗേറ്റിലെ കെ.പി.ശിവാനന്ദൻ (49) എന്നിവർക്കെതിരെയാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309837/bus-fight-new-mahe-police-files-case-against-driver-and-conductor)