---
title: "സപ്ലൈക്കോയുടെ ഓണസമ്മാനം ; 25 രൂപ നിരക്കിൽ 20 കിലോ അരി"
english_title: "Supplyco's Onam gift; 20 kg of rice at Rs. 25"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309789/supplycos-onam-gift-20-kg-of-rice-at-rs-25"
published_at: "2025-08-20T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a57aa71d66c_Untitled-2_copy.jpg"
keywords: []
---

# സപ്ലൈക്കോയുടെ ഓണസമ്മാനം ; 25 രൂപ നിരക്കിൽ 20 കിലോ അരി

> **Lead Summary:** ഓണത്തിന് റേഷൻ കാർഡൊന്നിന് 25 രൂപ നിരക്കിൽ 20 കിലോ പച്ചരിയോ, പുഴുക്കലരിയോ സപ്ലൈകോ വഴി നൽകുമെന്ന് മന്ത്രി ജി.ആർ.അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

ഓണത്തിന് റേഷൻ കാർഡൊന്നിന് 25 രൂപ നിരക്കിൽ 20 കിലോ പച്ചരിയോ, പുഴുക്കലരിയോ സപ്ലൈകോ വഴി നൽകുമെന്ന് മന്ത്രി ജി.ആർ.അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സബ്‌സിഡി നിരക്കിലുള്ള മുളകിന്റെ അളവ് അരക്കിലോയിൽ നിന്ന് ഒന്നാക്കി. ഓണത്തിനായി ഒരു ലക്ഷത്തില ധികം ക്വിൻ്റൽ അരിയും 16,000 ക്വിന്റൽ ഉഴുന്നും 45,000 ക്വിന്റൽ പഞ്ചസാരയുമുൾപ്പെടെ രണ്ടര ലക്ഷം ക്വിന്റൽ ഭക്ഷ്യധാന്യം സംഭരിച്ചിട്ടുണ്ട്.

സപ്ലൈകോയിലൂടെ നൽകുന്ന മൂന്നിനം വെളിച്ചെണ്ണയുടെയും വില ഓണത്തിന് മുൻപ് ഇനിയും കുറയ്ക്കും. മറ്റ് ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എം.ആർ.പിയേക്കാൾ വിലക്കുറവിൽ ലഭ്യമാക്കും. ആറ് ലക്ഷത്തിലധികം എ.എ.വൈ കാർഡുകാർക്കും, ക്ഷേമ സ്ഥാപനങ്ങൾക്കും 14 ഇനം ഭക്ഷ്യ സാധനങ്ങളുൾപ്പെട്ട ഓണക്കിറ്റ് നൽകും. ഇതിന്റെ വിതരണം 26ന് തുടങ്ങി സെപ്തംബർ നാലിന് മുമ്പ്‌ പൂർത്തിയാക്കും.

ഓണച്ചന്ത 25ന് പുത്തരിക്കണ്ട ത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമസഭാ മണ്ഡലങ്ങളിൽ ആഗസ്റ്റ് 31 മുതൽ സെപ്തംബർ നാലുവരെയാണ് ഓണം ഫെയറുകൾ. 26 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309789/supplycos-onam-gift-20-kg-of-rice-at-rs-25)