---
title: "കണ്ണൂരിൽ ഓട്ടോയിൽ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയെ  മാനഭംഗപ്പെടുത്താൻ ശ്രമം ; പ്രതി റിമാൻ്റിൽ"
english_title: "Attempt to rape disabled woman while travelling in auto in Kannur; Accused remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309680/attempt-to-rape-disabled-woman-while-travelling-in-auto-in-kannur-accused-remanded"
published_at: "2025-08-19T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4a1ef8c5d7_download_(5).jfif"
keywords: []
---

# കണ്ണൂരിൽ ഓട്ടോയിൽ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയെ  മാനഭംഗപ്പെടുത്താൻ ശ്രമം ; പ്രതി റിമാൻ്റിൽ

> **Lead Summary:** കണ്ണൂർ :കണ്ണൂരിൽ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍.

## Article Content

കണ്ണൂർ :കണ്ണൂരിൽ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍.

പരിയാരം വായാട് മുക്കിലെ പാലക്കോടന്‍ വീട്ടില്‍ നൗഷാദ് (40) നെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്. പരിയാരം സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 50 കാരിയാണ് പരാതിക്കാരി.

ഈ മാസം 13ന് വൈകുന്നേരം മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. ചുടലയില്‍ നിന്നും ഓട്ടോയില്‍ കയറിയ യുവാവ് യാത്രക്കിടെ സ്ത്രീയെ കയറിപിടിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിലായി. കോഴിക്കോട് നല്ലളം സ്വദേശി ഹനീഫ (48) ആണ് പിടിയിലായത്. ഫറോക്ക് പൊലീസ് പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309680/attempt-to-rape-disabled-woman-while-travelling-in-auto-in-kannur-accused-remanded)