---
title: "സ്കൂൾ പഠനത്തിന് മുൻപ് തന്നെ മതപഠനം വേണമെന്ന വാശി  ഒഴിവാക്കണമെന്ന് സ്പീക്കർ  അഡ്വ.എ.എൻ ഷംസീർ ; മതപണ്ഡിതർ  കാലത്തിൻ്റെ മാറ്റമുൾക്കൊള്ളണമെന്നും സ്പീക്കർ"
english_title: "Speaker Adv. A. N. Shamseer wants to avoid the idea of religious studies before schooling; Speaker also wants religious scholars to keep up with the times"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309607/speaker-adv-a-n-shamseer-wants-to-avoid-the-idea-of-religious-studies-before-schooling-speaker-also-wants-religious-scholars-to-keep-up-with-the-times"
published_at: "2025-08-19T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a44aaf94b34_Untitled-1_copy.jpg"
keywords: []
---

# സ്കൂൾ പഠനത്തിന് മുൻപ് തന്നെ മതപഠനം വേണമെന്ന വാശി  ഒഴിവാക്കണമെന്ന് സ്പീക്കർ  അഡ്വ.എ.എൻ ഷംസീർ ; മതപണ്ഡിതർ  കാലത്തിൻ്റെ മാറ്റമുൾക്കൊള്ളണമെന്നും സ്പീക്കർ

> **Lead Summary:** കതിരൂര്‍:മതപഠനം സ്‌കൂള്‍ ക്ലാസ് സമയത്തിന് ശേഷം ആക്കണമെന്ന കാര്യത്തെ കുറിച്ച് മത പണ്ഡിതന്‍മാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍.കതിരൂര്‍ പഞ്ചായത്തിലെ പുല്യോട് ഗവ.എല്‍പി സ്‌കൂളിൽ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടന വേളയില്‍ അധ്യക്ഷ പ്രസംഗത്തിനിടെയായിരുന്നു സ്പീക്കറുടെ പരാമര്‍ശം.വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഓൺലൈനായാണ് ഉദ്ഘാടനം ചെയ്തത്.സ്‌കൂള്‍ സമയത്തിന് മുന്‍പ് മാത്രമേ മതപഠനം പറ്റൂ എന്ന വാശി ഒഴിവാക്കി. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നമ്മളും മാറണമെന്ന് സ്പീക്കർ പറഞ്ഞു.

## Article Content

കതിരൂര്‍:മതപഠനം സ്‌കൂള്‍ ക്ലാസ് സമയത്തിന് ശേഷം ആക്കണമെന്ന കാര്യത്തെ കുറിച്ച് മത പണ്ഡിതന്‍മാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍.കതിരൂര്‍ പഞ്ചായത്തിലെ പുല്യോട് ഗവ.എല്‍പി സ്‌കൂളിൽ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടന വേളയില്‍ അധ്യക്ഷ പ്രസംഗത്തിനിടെയായിരുന്നു സ്പീക്കറുടെ പരാമര്‍ശം.വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഓൺലൈനായാണ് ഉദ്ഘാടനം ചെയ്തത്.സ്‌കൂള്‍ സമയത്തിന് മുന്‍പ് മാത്രമേ മതപഠനം പറ്റൂ എന്ന വാശി ഒഴിവാക്കി. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നമ്മളും മാറണമെന്ന് സ്പീക്കർ പറഞ്ഞു.

രാവിലെ 8 മണി മുതല്‍ 1 വരെ സ്‌കൂള്‍ ക്ലാസ് സമയം മാറ്റി അതിന് ശേഷം മാത്രം മതപഠനം മതിയെന്ന കാര്യം മതപണ്ഡിതന്‍മാര്‍ ചര്‍ച്ച ചെയ്യണമെന്നും. പത്ത് മുതല്‍ നാല് വരെയെന്നുള്ള ക്ലാസ് സമയത്തിന്റെ മാറ്റത്തിനെ കുറിച്ച് സജീവ ചര്‍ച്ച നടക്കണമെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ പോലും 8 മണിക്കും ഏഴരമണിക്കും രാവിലെ സ്‌കൂള്‍ സമയം ആരംഭിക്കുമ്പോള്‍ ഇവിടെ മാത്രം 10 മണിയെന്ന് വാശിപിടിക്കേണ്ട കാര്യം എന്തെന്നും സ്പീക്കര്‍ ചോദിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309607/speaker-adv-a-n-shamseer-wants-to-avoid-the-idea-of-religious-studies-before-schooling-speaker-also-wants-religious-scholars-to-keep-up-with-the-times)