---
title: "ഇരിട്ടിയിൽ സഹപാഠികൾക്കൊപ്പം ആരുമറിയാതെ കറങ്ങാൻ പോയ  പ്ലസ്ടു വിദ്യാർത്ഥിയോടിച്ച കാർ മറിഞ്ഞു ; 2 വിദ്യാർത്ഥിനികൾക്കുൾപ്പടെ 4 പേർക്ക് പരിക്ക് "
english_title: "A car driven by a Plus Two student who went for a walk without anyone noticing overturned; 4 people, including 2 female students, were injured in Iritti."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309581/a-car-driven-by-a-plus-two-student-who-went-for-a-walk-without-anyone-noticing-overturned-4-people-including-2-female-students-were-injured-in-iritti"
published_at: "2025-08-19T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a439f398b00_ededededede.jpg"
keywords: []
---

# ഇരിട്ടിയിൽ സഹപാഠികൾക്കൊപ്പം ആരുമറിയാതെ കറങ്ങാൻ പോയ  പ്ലസ്ടു വിദ്യാർത്ഥിയോടിച്ച കാർ മറിഞ്ഞു ; 2 വിദ്യാർത്ഥിനികൾക്കുൾപ്പടെ 4 പേർക്ക് പരിക്ക് 

> **Lead Summary:** ഇരിട്ടി:പതിനെട്ടുകാരൻ ഓടിച്ച കാർ മറിഞ്ഞ് കാറോടിച്ചയാളുൾപ്പെടെ നാല് പ്ലസ്ടു വിദ്യാർഥികൾക്ക് പരിക്ക്. സ്കൂളിൽനിന്ന് വീട്ടുകാരെയും അധ്യാപകരെ യും അറിയിക്കാതെ കറങ്ങാൻ പോയ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

## Article Content

ഇരിട്ടി:പതിനെട്ടുകാരൻ ഓടിച്ച കാർ മറിഞ്ഞ് കാറോടിച്ചയാളുൾപ്പെടെ നാല് പ്ലസ്ടു വിദ്യാർഥികൾക്ക് പരിക്ക്. സ്കൂളിൽനിന്ന് വീട്ടുകാരെയും അധ്യാപകരെ യും അറിയിക്കാതെ കറങ്ങാൻ പോയ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഇരിട്ടി-വളവുപാറ റോഡിൽ കേളൻപീടികയ്ക്കടുത്ത് ഇന്നലെ   രാവിലെ 10-ഓടെയാണ് അപകടം. ഇരിട്ടി മേഖലയിലെ ഒരു ഗവ. ഹയർസ്ക്കൻഡറി സ്‌കൂളിലെ സഹപാഠികളായ രണ്ട് ആൺകുട്ടികൾക്കും രണ്ട് പെൺ കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇവർ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്.

വിദ്യാർഥികൾ നാലുപേരും സ്‌കൂൾ യൂണിഫോമിലായിരുന്നു. വള്ളിത്തോട്ടിലേക്കാണ് പോയതെന്നാണ് വിദ്യാർഥികൾ പറയുന്നത്. അമിതവേഗത്തിലായിരുന്നു ഇവർ സഞ്ചരിച്ച കാറെ ന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. റോഡരികിലെ സുരക്ഷാവേലിയായി സ്ഥാപിച്ച അഞ്ച് സിമൻ്റ് കുറ്റികൾ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡിലേക്ക് മറിയുക യായിരുന്നു. കാർ പൂർണമായും തകർന്നു.

ഇരിട്ടി എസ്ഐ റെജി സ്‌കറിയയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കാർ ഓടിച്ച മുഹമ്മദ് അസദിന് (18) എതിരെ അശ്രദ്ധമായി വാഹനം ഓടിച്ച തിനു പോലീസ് കേസെടുത്തു. പുന്നാട് സ്വദേശി മുഹമ്മദ് സഫീറാണ് കാറിൻ്റെ ഉടമ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309581/a-car-driven-by-a-plus-two-student-who-went-for-a-walk-without-anyone-noticing-overturned-4-people-including-2-female-students-were-injured-in-iritti)