---
title: "അരയാക്കൂൽ യുവദീപ്തി - ലക്ഷം വീട് റോഡ് തകർച്ച ; പ്രക്ഷോഭം നടത്തുമെന്ന് ബിജെപി, റീ ടാറിംഗ് ഉടനെന്ന് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. മണിലാൽ"
english_title: "Arayakul Yuvadeepti - Lakh houses road collapse; BJP says it will protest, Panniyannur Panchayat President says re-tarring is imminent K.K. Manilal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309578/arayakul-yuvadeepti-lakh-houses-road-collapse-bjp-says-it-will-protest-panniyannur-panchayat-president-says-re-tarring-is-imminent-kk-manilal"
published_at: "2025-08-19T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a437b9bbf0f_Untitled-1_copy.jpg"
keywords: []
---

# അരയാക്കൂൽ യുവദീപ്തി - ലക്ഷം വീട് റോഡ് തകർച്ച ; പ്രക്ഷോഭം നടത്തുമെന്ന് ബിജെപി, റീ ടാറിംഗ് ഉടനെന്ന് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. മണിലാൽ

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്തിലെ ആറാം വാർഡിലെ യുവദീപ്തി – ലക്ഷം വീട് റോഡ് തകർന്ന് തരിപ്പണമായി. റോഡ്വർഷങ്ങളായി ടാർ ചെയ്യാതായതോടെ റോഡ് പലയിടത്തും പൊട്ടിപൊളിഞ്ഞു.ഒരു ഭാഗത്ത് കയറ്റത്തിൽ റോഡ് തകർന്നതിനാൽ അപകട ഭീഷണി കൂടുതലാണ്.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ പഞ്ചായത്തിലെ ആറാം വാർഡിലെ യുവദീപ്തി – ലക്ഷം വീട് റോഡ് തകർന്ന് തരിപ്പണമായി. റോഡ്വർഷങ്ങളായി ടാർ ചെയ്യാതായതോടെ റോഡ് പലയിടത്തും പൊട്ടിപൊളിഞ്ഞു.ഒരു ഭാഗത്ത് കയറ്റത്തിൽ റോഡ് തകർന്നതിനാൽ അപകട ഭീഷണി കൂടുതലാണ്.

സ്കൂൾ വാഹനങ്ങൾ ഉൾപ്പടെ നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന വഴിയാണിത്. റോഡിൻ്റെ അവസ്ഥയെക്കുറിച്ച് പഞ്ചായത്തധികൃതരോട് പരാതി പറഞ്ഞ് മടുത്ത അവസ്ഥയാണെന്നും, ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രദേശവാസിയും, ബിജെപി പ്രാദേശിക നേതാവുമായ ഒടക്കാത്ത് സന്തോഷ് പറഞ്ഞു. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി റോഡിൽ കുഴിയെടുത്തത് യഥാവിധി മൂടാത്തതും ഗതാഗതം ദു:സ്സഹമാക്കുന്നുണ്ട്.റോഡിലെ കുഴികൾ അപകടങ്ങൾക്കിടയാക്കും മുമ്പ് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വാർഷികപദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് റീടാറിങ് നടത്തുമെന്നും മഴ കഴിയുന്നതോടെ പ്രവൃത്തി ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. മണിലാൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309578/arayakul-yuvadeepti-lakh-houses-road-collapse-bjp-says-it-will-protest-panniyannur-panchayat-president-says-re-tarring-is-imminent-kk-manilal)