---
title: "കണ്ണൂരിൽ ജ്യൂസ് ഫാക്ടറിയിൽ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഇരുമ്പ്കമ്പി തലയില്‍ തുളച്ചുകയറി ആസാം സ്വദേശി മരിച്ചു"
english_title: "Steamer explodes at juice factory in Kannur; Assam native dies after iron wire pierces head"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309549/steamer-explodes-at-juice-factory-in-kannur-assam-native-dies-after-iron-wire-pierces-head"
published_at: "2025-08-19T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a42344573f7_68a4189e8e646_yyyy.jpg"
keywords: []
---

# കണ്ണൂരിൽ ജ്യൂസ് ഫാക്ടറിയിൽ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഇരുമ്പ്കമ്പി തലയില്‍ തുളച്ചുകയറി ആസാം സ്വദേശി മരിച്ചു

> **Lead Summary:** (www.panoornews.in0സ്റ്റീമര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ അസാം സ്വദേശി മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലെ തൊഴിലാളി അമീര്‍ ഹുഹൈന്‍ആണ് മരിച്ചത്.

## Article Content

(www.panoornews.in0സ്റ്റീമര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ അസാം സ്വദേശി മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലെ തൊഴിലാളി അമീര്‍ ഹുഹൈന്‍ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് സ്റ്റീമര്‍ പൊട്ടിത്തെറിച്ച് തലയില്‍ ഇരുമ്പ്കമ്പി തുളച്ചുകയറി അമീറിന് ഗുരുതരമായി പരിക്കേറ്റത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാളെ രാത്രിയോടെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നാറാത്ത് സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309549/steamer-explodes-at-juice-factory-in-kannur-assam-native-dies-after-iron-wire-pierces-head)