---
title: "ചൊക്ലി നിടുമ്പ്രത്ത് വീടാക്രമിച്ച കേസിൽ 3 പേർ  അറസ്റ്റിൽ ; അറസ്റ്റിലായത് പന്തക്കൽ സ്വദേശികൾ"
english_title: "3 people arrested in Chokli Nidumbarath house attack case; All arrested are natives of Panthakkal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309493/3-people-arrested-in-chokli-nidumbarath-house-attack-case-all-arrested-are-natives-of-panthakkal"
published_at: "2025-08-19T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a40233078ea_Untitled-1_copy.jpg"
keywords: []
---

# ചൊക്ലി നിടുമ്പ്രത്ത് വീടാക്രമിച്ച കേസിൽ 3 പേർ  അറസ്റ്റിൽ ; അറസ്റ്റിലായത് പന്തക്കൽ സ്വദേശികൾ

> **Lead Summary:** ചൊക്ലി :ഇലക്ട്രിക് സാധനങ്ങളുടെ പണം നൽകിയില്ലെന്ന് ആരോപിച്ച് വീട്ടിൽ കയറി മർദ്ദിക്കുകയും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ.

## Article Content

ചൊക്ലി :ഇലക്ട്രിക് സാധനങ്ങളുടെ പണം നൽകിയില്ലെന്ന് ആരോപിച്ച് വീട്ടിൽ കയറി മർദ്ദിക്കുകയും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ.

പന്തക്കൽ വയലിൽ പീടിക വി.പി. ഇലക്ട്രിക്കൽസിലെ പന്തക്കൽ മൂലക്കടവ് സരയു വീട്ടിൽ ബിജിൻ (40), കണിച്ചാങ്കണ്ടി സങ്കേതത്തിലെ മുകേഷ് (39), ശിവഗംഗയിൽ രാഹുൽ (35) എന്നിവരെയാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രി 10 ഓടെ യാണ് ആക്രമണമുണ്ടായത്. ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്കൂളിന് സമീപത്തെ തയ്യിൽ

താഴെ റോഡിൽ കൂടത്തിൽ താഴെകുനിയിൽ സാവിത്രിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. സാവിത്രിയുടെ മകൻ രാജേഷാണ് ഇലക്ട്രിക് സാധ നങ്ങൾ കടമായി വാങ്ങിയത്.

സാധനം വാങ്ങിയ പണം നൽകിയില്ലെന്ന് പറഞ്ഞ് പ്രതികൾ വീട്ടിൽ അതിക്രമിച്ചുയറി സഹോദരൻ ജിതേഷിനെ മർദ്ദിക്കുകയും വീടിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർക്കുകയും, വീട്ടുവരാന്ത യിൽ നിർത്തിയിട്ട ബൈക്ക് കേടുവരുത്തു കയുമാണ് ചെയ്തത്. അക്രമം നടക്കുമ്പോൾ രാജേഷ് വീട്ടിൽ ഉണ്ടായിരുന്നില്ല. പ്രദേശത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചു നടത്തിയ അന്വേഷണ ത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പോലീസിൻ്റെ പിടിയിലായത്..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309493/3-people-arrested-in-chokli-nidumbarath-house-attack-case-all-arrested-are-natives-of-panthakkal)