---
title: "കോപ്പാലത്ത് റോഡിലെ കുഴിയിൽ വീണ് 3 സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക് ; കുഴിയടപ്പിച്ച് പന്തക്കൽ പൊലീസ്"
english_title: "3 scooter passengers injured after falling into a pothole on the road in Kopalam; Panthakkal police fill the pothole"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309431/3-scooter-passengers-injured-after-falling-into-a-pothole-on-the-road-in-kopalam-panthakkal-police-fill-the-pothole"
published_at: "2025-08-18T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a3369e6b5b4_Untitled-1_copy.jpg"
keywords: []
---

# കോപ്പാലത്ത് റോഡിലെ കുഴിയിൽ വീണ് 3 സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക് ; കുഴിയടപ്പിച്ച് പന്തക്കൽ പൊലീസ്

> **Lead Summary:** മാഹിയുടെ അതിർത്തിപ്രദേശമായ കോപ്പാലത്ത് റോഡ് തകർന്ന് യാത്ര ദുഷ്കരമാ യി. തലശേരി - പാനൂർ റൂട്ടിലെ പ്രധാന തിരക്കുള്ള റോഡാണിത്. ദിനം പ്രതി നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ Iഅപകടത്തിൽപെടുന്നത്. കനത്ത മഴ പെയ്യുമ്പോൾ റോഡിൽ നിറയെ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. ഇരു ചക്രവാഹനത്തിൽ പോകുന്നവർക്ക് പെട്ടന്ന് കുഴി കാണാൻ കഴിയാതെ വരുന്ന തോടെയാണ് അപകടം ഉണ്ടാകുന്നത്.

## Article Content

മാഹിയുടെ അതിർത്തിപ്രദേശമായ കോപ്പാലത്ത് റോഡ് തകർന്ന് യാത്ര ദുഷ്കരമാ യി. തലശേരി - പാനൂർ റൂട്ടിലെ പ്രധാന തിരക്കുള്ള റോഡാണിത്. ദിനം പ്രതി നിരവധി ഇരുചക്ര വാഹനങ്ങളാണ് ഇവിടെ Iഅപകടത്തിൽപെടുന്നത്. കനത്ത മഴ പെയ്യുമ്പോൾ റോഡിൽ നിറയെ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. ഇരു ചക്രവാഹനത്തിൽ പോകുന്നവർക്ക് പെട്ടന്ന് കുഴി കാണാൻ കഴിയാതെ വരുന്ന തോടെയാണ് അപകടം ഉണ്ടാകുന്നത്.

ഞായറാഴ്ച വൈകീട്ട് സ്ത്രീയടക്കം മൂന്ന് പേർ അപകടത്തിൽപെട്ടിരുന്നു. ഒരാളുടെ മൊബൈൽ ഫോണും കുഴിയിലെ വെള്ളത്തിൽ വീണ് നഷ്ടമായി. ഇതോടെ പന്തക്കൽ എസ്.ഐ പി. ഹരിദാസ് പൊതുമരാമത്ത് വകുപ്പിനെ ബന്ധപ്പെടുകയും ഉടൻ അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെടുകയുമായിരുന്നു. ഇതോടെ തിങ്കളാഴ്ച രാവിലെ 11 മണിയോടെ പൊതുമരാമത്ത് വകുപ്പ് ജോലിക്കാരെത്തുകയും ക്വാറി വേസ്റ്റ് ഉപയോഗിച്ച് കുഴി നികത്തുകയുമായിരുന്നു. ഹരിദാസിന്റെ നേതൃത്വത്തിൽ പൊലീസുകാർ ഗതാഗതം നിയന്ത്രിച്ചാണ് കുഴി താത്ക്കാലികമായി അടച്ചത്. ഇവിടെ റോഡ് ടാറിംഗ് നടത്തിയിട്ട്

10 വർഷം കഴിഞ്ഞു. കുഴികൾ രൂപപ്പെടുമ്പോൾ മാeഹി പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ താത്ക്കാലികമായി റോഡിലെ കുഴികൾ സിമൻ്റ് മിശ്രിതം ഉപയോഗിച്ച് അടയ്ക്കുകയാണ് പതിവ്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും കുഴികൾ പ്രത്യക്ഷപ്പെടും.ഈ റോഡിൽ തന്നെ വേറെയും കുഴികളുണ്ട്. ഇവയിലും വെള്ളം കെട്ടികിടന്ന് യാത്ര ദുഷ്ക്കരമാണ്.ഇവിടെ ഇൻ്റർലോക്ക് പാകി ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309431/3-scooter-passengers-injured-after-falling-into-a-pothole-on-the-road-in-kopalam-panthakkal-police-fill-the-pothole)