---
title: "കരിയാട് സേവാഭാരതി യൂണിറ്റ്   സൗജന്യ നേതൃ പരിശോധന  തിമിര നിർണ്ണയ ക്യാമ്പും,രക്ത ദാനവും  സംഘടിപ്പിച്ചു"
english_title: "Kariyad Seva Bharathi Unit organized free leadership check-up, cataract detection camp and blood donation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309386/kariyad-seva-bharathi-unit-organized-free-leadership-check-up-cataract-detection-camp-and-blood-donation"
published_at: "2025-08-18T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2f7de57a31_rfrfrfrf.jpg"
keywords: []
---

# കരിയാട് സേവാഭാരതി യൂണിറ്റ്   സൗജന്യ നേതൃ പരിശോധന  തിമിര നിർണ്ണയ ക്യാമ്പും,രക്ത ദാനവും  സംഘടിപ്പിച്ചു

> **Lead Summary:** പാനൂർ:ആതുര സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനത്തിലും മാതൃകയായ സേവാഭാരതിയുടെ കരിയാട് യൂണിറ്റ് പാനൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ കരിയാട് കെ.എൻ.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ രക്തദാനം സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് നടത്തി .

## Article Content

പാനൂർ:ആതുര സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനത്തിലും മാതൃകയായ സേവാഭാരതിയുടെ കരിയാട് യൂണിറ്റ് പാനൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ കരിയാട് കെ.എൻ.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ രക്തദാനം സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് നടത്തി .

കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ ഗ്യാസ്ട്രോ അസിസ്റ്റൻ്റെ പ്രൊഫ്സർ ഡോ . കെ . എസ്സ് . ശ്രീശാന്ത് ഉദ്ഘാടനം ചെയ്തു. സുന്ദരൻ കൊയ്ലോത്ത് അധ്യക്ഷത വഹിച്ചു. കെ. രാജീവൻ സ്വാഗതം പറഞ്ഞു. നാണു മാസ്റ്റർ സേവാ സന്ദേശം നൽകി. പാനൂർ സേവാഭാരതി സിക്രട്ടറി സി.കെ. രാഹുൽ , മലബാർ കാൻസർ സെൻ്റിലെ ഹർഷ , കോൺട്രസ്റ് കണ്ണാശുപത്രിയിലെ അരവിന്ദൻ , എൻ.ടി . മനോജ് , പി.സന്തോഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309386/kariyad-seva-bharathi-unit-organized-free-leadership-check-up-cataract-detection-camp-and-blood-donation)