---
title: "കരിയാട് കൃഷിഭവൻ്റെ  നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി"
english_title: "Farmers' Day celebration was held under the leadership of Kariyad Krishi Bhavan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309380/farmers-day-celebration-was-held-under-the-leadership-of-kariyad-krishi-bhavan"
published_at: "2025-08-18T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2f476206fd_Untitled-1_copy.jpg"
keywords: []
---

# കരിയാട് കൃഷിഭവൻ്റെ  നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി

> **Lead Summary:** പാനൂർ:പടന്നക്കര മാതൃകാ അംഗൻവാടിക്ക് പരിസരത്ത് നടന്ന പരിപാടി പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിമിൻ്റെ അധ്യക്ഷതയിൽ കെ.പി മോഹനൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. കരിയാട് കൃഷി ഓഫീസർ പി.വി . ഫൗസിയ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റൻ്റെ ഡയറക്ടർ പി. സതീശൻ പദ്ധതി വിശദീകരണം നടത്തി.

## Article Content

പാനൂർ:പടന്നക്കര മാതൃകാ അംഗൻവാടിക്ക് പരിസരത്ത് നടന്ന പരിപാടി പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിമിൻ്റെ അധ്യക്ഷതയിൽ കെ.പി മോഹനൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. കരിയാട് കൃഷി ഓഫീസർ പി.വി . ഫൗസിയ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റൻ്റെ ഡയറക്ടർ പി. സതീശൻ പദ്ധതി വിശദീകരണം നടത്തി.

മുതിർന്ന കർഷകനായ ഗോവിന്ദൻ കിള്ളൻ്റെവിട , വി.കെ . മജീദ് , എൻ.കെ . സുരേന്ദ്രൻ , കുയ്യാൻ ഉഷ , ശ്രീധരൻ വൈദ്യർ , പി.കെ . രാജീവൻ , എൻ.കെ . രവി , കെ.കെ . അശോകൻ , ശ്രീജേഷ് പുതുകുളങ്ങര , പി.എം . ഫെറോന എന്നിവരെ ചടങ്ങിൽ വച്ച് എം.എൽ. എ ആദിരിച്ചു .കാർഷിക കർമ്മ സേന യുടെ നേതൃത്വത്തിൽ കയ്പ്പാട് നെൽകൃഷി ഞാറ് നടിൽ ഉദ്ഘാടനവും നടന്നു.

ടി.കെ. ഹനീഫ , എ.എം രാജേഷ് , എം.ടി.കെ . ബാബു , എൻ.എ. കരീം , ടി.കെ ഹമീദ് , കെ.പി . ചന്ദ്രൻ , അൻവർ കക്കാട്ട് , രാജൻ ശബരി , വിനു കരിയാട് , കെ.കെ. ശങ്കരൻ , നാസർ ബംഗളത്ത് , കെ. ദിനേശൻ , വി.പി. രാജൻ , വി.കെ . ശോഭന , എ.ജി സുജ തുടങ്ങിയവർ സംസാരിച്ചു. കല്യാശ്ശേരിയിലെ പ്രസിദ്ധമായ കയ്പ്പാട് നെൽകൃഷി മാതൃകയാക്കിയാണ് കർമ്മസേന അംഗങ്ങൾ നെൽകൃഷി നടീൽ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309380/farmers-day-celebration-was-held-under-the-leadership-of-kariyad-krishi-bhavan)