---
title: "യൂത്ത് കോൺഗ്രസ് കുന്നോത്ത് പറമ്പ് മണ്ഡലം കമ്മിറ്റി സ്വാഭിമാൻ പദയാത്ര സംഘടിപ്പിച്ചു."
english_title: "The Youth Congress Kunnoth Paramba Mandal Committee organized the Swabhiman Padayatra."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/309190/the-youth-congress-kunnoth-paramba-mandal-committee-organized-the-swabhiman-padayatra"
published_at: "2025-08-17T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1bad4bd5d7_ededed.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് കുന്നോത്ത് പറമ്പ് മണ്ഡലം കമ്മിറ്റി സ്വാഭിമാൻ പദയാത്ര സംഘടിപ്പിച്ചു.

> **Lead Summary:** **കുന്നോത്പറമ്പ്: **യൂത്ത് കോൺഗ്രസ്‌ കുന്നോത്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെയും, രാഷ്ട്രത്തിനു വേണ്ടി ജീവൻ നൽകിയ ധീര രക്തസാക്ഷികളുടെയും ഓർമ്മകൾ പുതുക്കി.

## Article Content

**കുന്നോത്പറമ്പ്: **യൂത്ത് കോൺഗ്രസ്‌ കുന്നോത്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെയും, രാഷ്ട്രത്തിനു വേണ്ടി ജീവൻ നൽകിയ ധീര രക്തസാക്ഷികളുടെയും ഓർമ്മകൾ പുതുക്കി.

യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച പതയാത്ര ജില്ല ജനറൽ സെക്രട്ടറി കെ പി സാജു ജാഥ ക്യാപ്ടൻ കെ കെ സനൂബിനു പതാക കൈമാറി. സമാപന പൊതുയോഗം കെപിസിസി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്റട്ടറി ഡോ. സോയ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ്‌ കെ. അശോകൻ അധ്യക്ഷത വഹിച്ചു. കെ പി ഹാഷിം, സി പുരുഷു മാസ്റ്റർ, വിജീഷ് കെ പി, രാഹുൽ വി പി, പ്രജീഷ് പി പി, അതുൽ എം സി, സൂര്യതേജ്, ആർഷവ് എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/309190/the-youth-congress-kunnoth-paramba-mandal-committee-organized-the-swabhiman-padayatra)