---
title: "സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന  ബോധവത്ക്കരണം നടത്തി പാനൂർ കെ.കെ.വി.എം ഹയർ സെക്കൻ്ററി സ്കൂൾ  എൻ.എസ്.എസ്"
english_title: "Panur KKVM Higher Secondary School NSS organized a blood donation awareness drive as part of the Independence Day celebrations."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308980/panur-kkvm-higher-secondary-school-nss-organized-a-blood-donation-awareness-drive-as-part-of-the-independence-day-celebrations"
published_at: "2025-08-16T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a053bcae7d6_Untitled-2_copy.jpg"
keywords: []
---

# സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന  ബോധവത്ക്കരണം നടത്തി പാനൂർ കെ.കെ.വി.എം ഹയർ സെക്കൻ്ററി സ്കൂൾ  എൻ.എസ്.എസ്

> **Lead Summary:** പാനൂർ:കെ.കെ.വി മെമ്മോറിയൽ പാനൂർ ഹയർ സെക്കന്ററി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും, രക്തദാന ബോധവത്ക്കരണവും നടത്തി. ഹെഡ് ടീച്ചർ റീഹ കെ എം ദേശീയ പതാക ഉയർത്തി.

## Article Content

പാനൂർ:കെ.കെ.വി മെമ്മോറിയൽ പാനൂർ ഹയർ സെക്കന്ററി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും, രക്തദാന ബോധവത്ക്കരണവും നടത്തി. ഹെഡ് ടീച്ചർ റീഹ കെ എം ദേശീയ പതാക ഉയർത്തി.

വളണ്ടിയർ വൈഗ പി പി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽഅൽഫോൻസ പി വി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജീജഭായ് പി ജി ആശംസകളർപ്പിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രബിജ പി വി , മേഘ പ്രിയ വി.സി,അർഷിൻ ആർ,സുധീർ സി വി,അബ്ദുൽ ബാസിത്ത് കെ കെ എന്നിവർ നേതൃത്വം നൽകി.

ബ്ലഡ് ഡോണേർസ് കേരള കോഡിനേറ്റർ വത്സരാജ് മണലാട്ട് രക്തദാന ബോധവത്ക്കരണ ക്ലാസെടുത്തു.എൻ.എസ്.എസ് വളണ്ടിയർമാരുടെ ദേശഭക്തിഗാനങ്ങളും, നൃത്ത ശില്പങ്ങളും ഉൾപ്പെടെ വിവിധ പരിപാടികളും വേദിയിൽ അരങ്ങേറി.എൻ.എസ്.എസ് വളണ്ടിയർ സാൻവിയ സ്വാഗതവും ശ്രീഗോപിക ഗോകുൽദാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308980/panur-kkvm-higher-secondary-school-nss-organized-a-blood-donation-awareness-drive-as-part-of-the-independence-day-celebrations)