---
title: "വടകരയിൽ മുറ്റമടിക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ വീട്ടമ്മ  മരിച്ചു."
english_title: "A housewife died after being electrocuted by a broken electric wire while cleaning her yard in Vadakara."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308910/a-housewife-died-after-being-electrocuted-by-a-broken-electric-wire-while-cleaning-her-yard-in-vadakara"
published_at: "2025-08-16T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0279a46034_689ffb31b3375_vatakara.jpg"
keywords: []
---

# വടകരയിൽ മുറ്റമടിക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ വീട്ടമ്മ  മരിച്ചു.

> **Lead Summary:** വടകരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂരിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് തോടന്നൂർ ആശാരികണ്ടി ഉഷ ആണ് മരിച്ചത്.

## Article Content

വടകരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂരിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് തോടന്നൂർ ആശാരികണ്ടി ഉഷ ആണ് മരിച്ചത്.

രാവിലെ മുറ്റമടിക്കുമ്പോൾ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പിൽ നിന്നാണ് ഷോക്കേറ്റത്. ഉഷയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഉഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308910/a-housewife-died-after-being-electrocuted-by-a-broken-electric-wire-while-cleaning-her-yard-in-vadakara)