---
title: "കെ.എസ്.കെ.ടി.യു  പാനൂർ ഏരിയാ കമ്മിറ്റി വി.എസ്  അനുസ്മരണം സംഘടിപ്പിച്ചു."
english_title: "KSKTU Panur Area Committee organized a VS commemoration."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308741/ksktu-panur-area-committee-organized-a-vs-commemoration"
published_at: "2025-08-15T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689efeb4984c6_Untitled-3_copy.jpg"
keywords: []
---

# കെ.എസ്.കെ.ടി.യു  പാനൂർ ഏരിയാ കമ്മിറ്റി വി.എസ്  അനുസ്മരണം സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ:ഒരു നൂറ്റാണ്ടിലധികം ജീവിക്കുകയുംഎട്ട് പതിറ്റാണ്ടിലധികം സമരോത്സുകമായവിപ്ലവ ജീവിതം നയിക്കുകയും ചെയ്ത

## Article Content

പാനൂർ:ഒരു നൂറ്റാണ്ടിലധികം ജീവിക്കുകയുംഎട്ട് പതിറ്റാണ്ടിലധികം സമരോത്സുകമായവിപ്ലവ ജീവിതം നയിക്കുകയും ചെയ്ത

മഹാ വിപ്ലവകാരിയാണ് വി.എസ്. അച്യുതാനന്ദൻ. പുന്നപ്ര വയലാർ സമര പോരാളി, കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, അടിച്ചമർത്തപ്പെട്ടവരുടെ നൂറുകണക്കിന് അതിജീവന പോരാട്ടത്തിന് നേതൃത്വം നൽകിയ മനുഷ്യസ്നേഹിയായ വി.എസ്

പുതു തലമുറക്ക് പാഠപുസ്തകമാണെന്നും കെ.എസ്.കെ.ടി.യു നേതാക്കൾ പറഞ്ഞു.അനുസ്മരണ പരിപാടി അമര സ്മരണ

മൊകേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ റിട്ട. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ. കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പാനൂർ ഏരിയാ പ്രസിഡണ്ട് കെ.കെ. രാജീവൻ അധ്യക്ഷനായി. പി.മനോഹരൻ മാസ്റ്റർ, എ.പി.ഭാസ്ക്കരൻ മാസ്റ്റർ, കെ.ഇ. മോഹനൻ മാസ്റ്റർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308741/ksktu-panur-area-committee-organized-a-vs-commemoration)