---
title: "പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിലെ  പ്രധാന പ്രതികൾ ഒളിവിൽ തന്നെ ; മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് കോടതി 19 ലേക്ക് മാറ്റി"
english_title: "The main accused in the Peringathur bus conductor assault case are absconding; the court has postponed the consideration of the anticipatory bail petition to the 19th."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308645/the-main-accused-in-the-peringathur-bus-conductor-assault-case-are-absconding-the-court-has-postponed-the-consideration-of-the-anticipatory-bail-petition-to-the-19th"
published_at: "2025-08-15T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ecbc04aece_688b0dd5958a5_download.jfif"
keywords: []
---

# പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിലെ  പ്രധാന പ്രതികൾ ഒളിവിൽ തന്നെ ; മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് കോടതി 19 ലേക്ക് മാറ്റി

> **Lead Summary:** പെരിങ്ങത്തൂർ:തലശ്ശേരി - പെരിങ്ങത്തൂർ - തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂരിലെ കെ.വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളായ നാദാപുരം വെള്ളൂരിലെ വിശ്വജിത്ത്, പെരിങ്ങത്തൂർ വട്ടക്കണ്ടി സവാദ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാ കോടതി 19ലേക്ക് മാറ്റി.

## Article Content

പെരിങ്ങത്തൂർ:തലശ്ശേരി - പെരിങ്ങത്തൂർ - തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂരിലെ കെ.വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളായ നാദാപുരം വെള്ളൂരിലെ വിശ്വജിത്ത്, പെരിങ്ങത്തൂർ വട്ടക്കണ്ടി സവാദ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാ കോടതി 19ലേക്ക് മാറ്റി.

സംഭവത്തിൽ 7 പേർക്കെതിരെ യാണ് ചൊക്ലി പൊലീസ് വധശ്രമത്തിന് കേസെടുത്തത്. അക്രമി സംഘത്തിലെ വാണിമേൽ കൊടിയുറ സ്വദേശി കുഞ്ഞിപ്പറമ്പത്ത് സൂരജ്, കുറ്റ്യാടി കായക്കൊടി നടുവണ്ണൂരിൽ താഴേപ്പാറയുള്ള പറമ്പത്ത് കെ.സി.ബിനീഷ്, തൂണേരി കുഞ്ഞിത്തയ്യുള്ളതിൽ കെ.ടി. സിജേഷ് എന്നിവരെ ചൊക്ലി പൊലീ സ് ഇൻസ്പെക്ടർ കെ.വി.മഹേഷിന്റെ നേതൃത്വത്തിൽ നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു.

സംഭവദിവസം തന്നെ സ്‌ഥലംവിട്ട വിശ്വജിത്തിനെയും, സവാദിനെയും കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നതിനിടയിലാണ് രണ്ടുപേരും മുൻകൂർ ജാമ്യാപേക്ഷയുമായി തലശേരി ജില്ലാ കോടതിയെ സമീപിച്ചത്. ജഡ്ജ് കെ.ടി നിസാർ അഹമ്മദ് ജാമ്യ ഹരജി പരിഗണിക്കുന്നത് 19ലേക്ക് മാറ്റുകയായിരുന്നു. ഇവരെ കൂടാതെ മറ്റു രണ്ടു പ്രതികളെ കൂടി ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308645/the-main-accused-in-the-peringathur-bus-conductor-assault-case-are-absconding-the-court-has-postponed-the-consideration-of-the-anticipatory-bail-petition-to-the-19th)