---
title: "സ്ഥാപനം പൂട്ടി വാസസ്ഥലത്തേക്ക് പോകുകയായിരുന്ന പാനൂർ സ്വദേശി ബാംഗ്ലൂരിൽ കാറിടിച്ച് മരിച്ചു."
english_title: "A Panur native who was on his way to his residence after closing his business died in a car accident in Bangalore."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308545/a-panur-native-who-was-on-his-way-to-his-residence-after-closing-his-business-died-in-a-car-accident-in-bangalore"
published_at: "2025-08-14T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689dda261c8b8_Untitled-3_copy.jpg"
keywords: []
---

# സ്ഥാപനം പൂട്ടി വാസസ്ഥലത്തേക്ക് പോകുകയായിരുന്ന പാനൂർ സ്വദേശി ബാംഗ്ലൂരിൽ കാറിടിച്ച് മരിച്ചു.

> **Lead Summary:** പാനൂർ:പാനൂരിനടുത്ത് മൊകേരി സ്വദേശി ബാംഗ്ലൂരിൽ കാറിടിച്ച് മരിച്ചു. ബാംഗ്ലൂർ മൈസൂർ റോഡിൽ നായന ഹള്ളിയിൽ ബുധനാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം.

## Article Content

പാനൂർ:പാനൂരിനടുത്ത് മൊകേരി സ്വദേശി ബാംഗ്ലൂരിൽ കാറിടിച്ച് മരിച്ചു. ബാംഗ്ലൂർ മൈസൂർ റോഡിൽ നായന ഹള്ളിയിൽ ബുധനാഴ്ച രാത്രി 11:30 ഓടെയാണ് സംഭവം.

മൊകേരി നൊച്ചോളി പള്ളിക്കു സമീപത്തെ കുനിയിൽ സുരേഷ് (54 )നെയാണ് അമിത വേഗത്തിൽ വന്ന കാറിടിച്ച് തെറിപ്പിച്ചത്

ബേക്കറി നടത്തുകയായിരുന്ന സുരേഷ് സ്ഥാപനമടച്ച് താമസ സ്‌ഥലത്തേക്ക് പോകുമ്പോഴാണ് അപകടം. ഗുരുതരമായ പരിക്കേറ്റ സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ ഇ കുമാരൻ - നാണി ദമ്പതികളുടെ മകനാണ്.ഷെറീനയാണ് ഭാര്യ.മാളവിക, അഭിമന്യു എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് രാത്രി 11ന് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308545/a-panur-native-who-was-on-his-way-to-his-residence-after-closing-his-business-died-in-a-car-accident-in-bangalore)