---
title: "പ്രവാസി സംഘം പാനൂർ ഏരിയാ കമ്മിറ്റിയെ നസീർ ഇടവലത്ത് നയിക്കും ; സി.കെ ശ്രീജേഷ് സെക്രട്ടറി, പി.വത്സൻ ഖജാൻജി"
english_title: "Naseer Edavalathu will lead the Pravasi Sangh Panur Area Committee; CK Sreejesh will be the secretary, P. Valsan the treasurer"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308411/naseer-edavalathu-will-lead-the-pravasi-sangh-panur-area-committee-ck-sreejesh-will-be-the-secretary-p-valsan-the-treasurer"
published_at: "2025-08-14T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d6d8193eea_Untitled-1_copy.jpg"
keywords: []
---

# പ്രവാസി സംഘം പാനൂർ ഏരിയാ കമ്മിറ്റിയെ നസീർ ഇടവലത്ത് നയിക്കും ; സി.കെ ശ്രീജേഷ് സെക്രട്ടറി, പി.വത്സൻ ഖജാൻജി

> **Lead Summary:** പാനൂര്‍:കേരള പ്രവാസി സംഘം പാനൂര്‍ ഏരിയ സമ്മേളനം ചൊക്ലി വി പി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ നടന്നു. പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി സൈതാലികുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ടായി നസീര്‍ ഇടവലത്തിനെയും സെക്രട്ടറിയായി സി കെ ശ്രീജേഷിനെയും സമ്മേളനം തിരഞ്ഞെടുത്തു.

## Article Content

പാനൂര്‍:കേരള പ്രവാസി സംഘം പാനൂര്‍ ഏരിയ സമ്മേളനം ചൊക്ലി വി പി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ നടന്നു. പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി സൈതാലികുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ടായി നസീര്‍ ഇടവലത്തിനെയും സെക്രട്ടറിയായി സി കെ ശ്രീജേഷിനെയും സമ്മേളനം തിരഞ്ഞെടുത്തു.

ദുബായില്‍ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്തുവരുന്നതിനിടയില്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച മൊകേരി വളള്യായിലെ അനഘിന്റെ കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും ഉറപ്പുവരുത്തണമെന്ന് കേരള പ്രവാസി സംഘം പാനൂര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നസീര്‍ ഇടവലത്ത്, ആര്‍എം അബ്ദുല്‍ റഹിമാന്‍, പി വല്‍സന്‍, ഒ അനിരുദ്ധന്‍ എന്നിവരടങ്ങിയ പ്രസീഡീയം സമ്മേളനം നിയന്ത്രിച്ചു. ആര്‍ എം അബ്ദുല്‍ റഹിമാന്‍ അനുശോചന പ്രമേയവും, പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സദാനന്ദന്‍ പാട്യം സംഘടന റിപ്പോര്‍ട്ടും സികെ ശ്രീജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടുമവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി യംഗം ടികെ രാജീവന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെവി മുകുന്ദന്‍, പി അനില്‍കുമാര്‍, കെ ബിജു എന്നിവര്‍ സംസാരിച്ചു.സംഘാടക സമിതി കണ്‍വീനര്‍ എംസി ഷാജി സ്വാഗതം പറഞ്ഞു. കരിയാട് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് സ്വന്തം കെട്ടിടവും, സ്ഥലവും സൗജന്യമായി വിട്ടുകൊടുത്ത പ്രവാസിസംഘം കരിയാട് വില്ലേജ് സെക്രട്ടറി പുനത്തില്‍ രമേശനെ സമ്മേളനം ആദരിച്ചു.ഭാരവാഹികള്‍: ഇ നസീര്‍ (പ്രസിഡന്റ്).ടിടി അഷ്‌ക്കര്‍, പിവി രവി(വൈസ് പ്രസിഡന്റ്).സികെ ശ്രീജേഷ് (സെക്രട്ടറി).ആര്‍എം അബ്ദുല്‍ റഹിമാന്‍, ഒ അനിരുദ്ധന്‍(ജോയിന്റ് സെക്രട്ടറി) പി വല്‍സന്‍ (ട്രഷറര്‍).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308411/naseer-edavalathu-will-lead-the-pravasi-sangh-panur-area-committee-ck-sreejesh-will-be-the-secretary-p-valsan-the-treasurer)