---
title: "രാജകീയ സിംഹാസനത്തിൽ നിന്നും ഉരുണ്ട് വീണ് അയക്കൂറ ; പൂക്കോത്ത് കിലോ @ 380 "
english_title: "Price of rice has dropped due to increased availability; Pookoth kg @ 380"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308334/price-of-rice-has-dropped-due-to-increased-availability-pookoth-kg-380"
published_at: "2025-08-13T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c94c4cd466_Untitled-1_copy.jpg"
keywords: []
---

# രാജകീയ സിംഹാസനത്തിൽ നിന്നും ഉരുണ്ട് വീണ് അയക്കൂറ ; പൂക്കോത്ത് കിലോ @ 380 

> **Lead Summary:** ട്രോളിങ് നിരോധനക്കാലത്ത് കുത്തനെ ഉയർന്ന മീൻവില താഴോട്ട്.കിലോയ്ക്ക് 1300 രൂപ വരെയെത്തിയ അയക്കൂറയ്ക്ക് ബുധനാഴ്ച തലശ്ശേരി മാർക്കറ്റിലെ വില 500-600 രൂപയാണ്. അയക്കൂറ പൂക്കോത്ത് വിറ്റതാകട്ടെ 380 രൂപക്കും. താരതമ്യേന അല്പം വലുപ്പക്കുറവുണ്ടെങ്കിലും മണിക്കൂറുകൾക്കകം അയക്കൂ റ വിറ്റു തീർന്നു. തദ്ദേശീയമായി മീൻലഭ്യത കൂടിയതാണ് വിലകുറയാൻ കാരണം. മറ്റു മീനുകൾക്കും വില താഴ്ന്നിട്ടുണ്ട്.

## Article Content

ട്രോളിങ് നിരോധനക്കാലത്ത് കുത്തനെ ഉയർന്ന മീൻവില താഴോട്ട്.കിലോയ്ക്ക് 1300 രൂപ വരെയെത്തിയ അയക്കൂറയ്ക്ക് ബുധനാഴ്ച തലശ്ശേരി മാർക്കറ്റിലെ വില 500-600 രൂപയാണ്. അയക്കൂറ പൂക്കോത്ത് വിറ്റതാകട്ടെ 380 രൂപക്കും. താരതമ്യേന അല്പം വലുപ്പക്കുറവുണ്ടെങ്കിലും മണിക്കൂറുകൾക്കകം അയക്കൂ റ വിറ്റു തീർന്നു. തദ്ദേശീയമായി മീൻലഭ്യത കൂടിയതാണ് വിലകുറയാൻ കാരണം. മറ്റു മീനുകൾക്കും വില താഴ്ന്നിട്ടുണ്ട്.

അയലക്ക് 80-100-120 എന്നിങ്ങനെയാണ് വില (വലുതിന് 240 രൂപവരെയുണ്ട്). മത്തി ചെറുതിന് 80-നും 120-നും ഇടയിലാണ് വില. ആവോലി

ചെറുത് മാത്രമേ വിപണി യിലുള്ളൂ. ഇതിന് കിലോക്ക് 200-240 രൂപയാണ് വില. ചെമ്മീന് വലിപ്പത്തിനനു സരിച്ച് 200-നും 500-നും മധ്യേയാണ് നിരക്ക്.

തലശ്ശേരി മാർക്കറ്റിലെ മീൻവില (കിലോയ്ക്ക്)

തിരണ്ടി-350-400 രൂപ സ്രാവ്-400-450 രൂപ കൂന്തൾ-350-400 രൂപ അടവ്, കോലി-240 രൂപ വേളൂരി-200-240 രൂപ

(ഏറ്റക്കുറച്ചിലുകളുണ്ട്.)

ജൂൺ 10 മുതൽ ജൂലായ് 31 വരെയായിരുന്നു ട്രോളിങ് നിരോധനം. ഇക്കാലത്ത് മീനിനും ഉണക്കമീനിനും വൻതോതിലാണ് വില കൂടിയത്. നിരോധനം പിൻ വലിച്ചതിനെത്തുടർന്ന് നിലവിൽ മീൻവില കുറഞ്ഞെങ്കിലും ഓണം സീസണിൽ വില വീണ്ടും ഉയരാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308334/price-of-rice-has-dropped-due-to-increased-availability-pookoth-kg-380)