---
title: "കൂത്തുപറമ്പ് മലയാള കലാനിലയത്തിൽ  വിദ്യാർത്ഥികൾക്കായി വാദ്യോപകരണ  ശില്പശാല സംഘടിപ്പിച്ചു"
english_title: "Musical instrument workshop organized for students at Koothuparamba Malayalam Art Gallery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308267/musical-instrument-workshop-organized-for-students-at-koothuparamba-malayalam-art-gallery"
published_at: "2025-08-13T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c4f9134700_wdwddwd.jpg"
keywords: []
---

# കൂത്തുപറമ്പ് മലയാള കലാനിലയത്തിൽ  വിദ്യാർത്ഥികൾക്കായി വാദ്യോപകരണ  ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** കൂത്തുപറമ്പ്:കൂത്തുപറമ്പ് മലയാള കലാനിലിയത്തിൽ വിദ്യാർത്ഥികൾക്കായി വാദ്യോപകരണ ശില്പശാല സംഘടിപ്പിച്ചു

## Article Content

കൂത്തുപറമ്പ്:കൂത്തുപറമ്പ് മലയാള കലാനിലിയത്തിൽ വിദ്യാർത്ഥികൾക്കായി വാദ്യോപകരണ ശില്പശാല സംഘടിപ്പിച്ചു

തിലാന്നുർ എൽപി സ്കൂളിലെവിദ്യാർത്ഥികളാണ്ശില്പശാലയിൽ പങ്കെടുത്തത്.

കലാ ആചാര്യനിൽ നിന്നും വാദ്യോപകരണങ്ങൾ നേരിട്ട് അറിയാനാണ് മേള വിശേഷം എന്ന പേരിൽ ശില്പശാലസംഘടിപ്പിച്ചത്.

ചെണ്ട, ചേങ്ങില, ഇലത്താളം,തബല,മൃദംഗം,വയലിൻ,വീണ, പുല്ലാങ്കുഴൽഹാർമോണിയം'ഹാർമോണിക്ക,

മെലോഡിക്ക,ഗിറ്റാർ, കീ ബോർഡ്ഇടക്ക , ദർബുക്കതുടങ്ങിയ വാദ്യോപകരണങ്ങൾവിവിധ കലാകാരന്മാർ കുട്ടികൾക്ക് പരിചയപ്പെടുത്തി

സംഗീത ഉപകരണങ്ങൾകണ്ടും കേട്ടും മനസ്സിലാക്കാൻ കഴിഞ്ഞത്ശില്പശാലയിൽപങ്കെടുത്ത കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി മാറി

പഴയ നിരത്ത് മലയാള കലാനിലയം ഹാളിൽ കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വി സുജാത ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം മഹേന്ദ്രൻ അധ്യക്ഷനായി.കെ സി ഹരിപ്രസാദ്,കെ ജിസ്ന ,റോജിഷ ധനേഷ് ,പി വി അനിൽ,

വിനോദ് നരോത്ത്,പി കുമാരൻ ,ടി പി ഗംഗാധരൻ ,സുരേഷ് ആയിത്തര,സുഭാഷ് മഞ്ചക്കൽ ആർ എൻ വി വർഷമോൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308267/musical-instrument-workshop-organized-for-students-at-koothuparamba-malayalam-art-gallery)