---
title: "കോൺഗ്രസ് നേതാവ് കല്ലിക്കണ്ടിയിലെ എൻ.കെ. മോഹനൻ്റെ നാലാം ചരമവാർഷികം ആചരിച്ചു."
english_title: "The fourth death anniversary of Congress leader N.K. Mohanan of Kallikandi was observed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308261/the-fourth-death-anniversary-of-congress-leader-nk-mohanan-of-kallikandi-was-observed"
published_at: "2025-08-13T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c4b58c325e_Untitled-3_copy.jpg"
keywords: []
---

# കോൺഗ്രസ് നേതാവ് കല്ലിക്കണ്ടിയിലെ എൻ.കെ. മോഹനൻ്റെ നാലാം ചരമവാർഷികം ആചരിച്ചു.

> **Lead Summary:** പൊയിലൂർ:പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റും സാമൂഹിക പ്രവർത്തകനുമായിരുന്ന കല്ലിക്കണ്ടിയിലെ എൻ.പി മോഹനൻ നാലാം ചരമ വാർഷിക ദിനാചരണവും പുഷ്പാർച്ചനയും സ്മൃതികുടീരത്തിൽ നടന്നു.നിരവധി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കാളികളായി.

## Article Content

പൊയിലൂർ:പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റും സാമൂഹിക പ്രവർത്തകനുമായിരുന്ന കല്ലിക്കണ്ടിയിലെ എൻ.പി മോഹനൻ നാലാം ചരമ വാർഷിക ദിനാചരണവും പുഷ്പാർച്ചനയും സ്മൃതികുടീരത്തിൽ നടന്നു.നിരവധി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കാളികളായി.

പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും പൊതു പ്രവര്ത്തകനുമായിരുന്ന എൻപി മോഹനന്റെ നാലാം ചരമവാർഷികം പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

കെപിസിസി മുൻ അംഗം വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി വിപിൻ അധ്യക്ഷത വഹിച്ചു .

ഡിസിസി ജന: സെക്രട്ടറിമാരായ കെപി സാജു, സന്തോഷ് കണ്ണൻ വെള്ളി, ഹരിദാസ് മൊകേരി , പാനൂർ നഗര സഭ ചെയർമാൻ കെപി ഹാഷിം

മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെസി ബിന്ദു, പി കൃഷ്ണൻ , കെകെ ദിനേശൻ, എംകെ രാജൻ എന്നിവർ പ്രസംഗിച്ചു.കല്ലികണ്ടിയിൽ നിന്ന് ആരംഭിച്ച എൻപി മോഹനൻ സ്മൃതി യാത്രയ്ക്ക് ക്ക് ടി സായന്ത് ,കെകെ വിജേഷ്,സിഎൻ പവിത്രൻ കെകെ ഭാസ്കരൻ, കെഎം വിജയൻ എന്നിവർ നേതൃത്വം നൽകി

സെപ്റ്റംബർ മാസം പൊയിലൂരിൽ വെച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് മികച്ച പൊതുപ്രവർത്തകനുള്ള എൻപി മോഹനൻ സ്മൃതി പുരസ്കാരം സമർപ്പണം നടത്തും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308261/the-fourth-death-anniversary-of-congress-leader-nk-mohanan-of-kallikandi-was-observed)