---
title: "കർഷക മിത്ര വളം ഡിപ്പോ പന്ന്യന്നൂർ പഞ്ചായത്തോഫീസിന് സമീപം പ്രവർത്തനം തുടങ്ങി"
english_title: "Karshaka Mitra Fertilizer Depot started functioning near Pannyannur Panchayat Office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308194/karshaka-mitra-fertilizer-depot-started-functioning-near-pannyannur-panchayat-office"
published_at: "2025-08-13T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c253a665b1_Untitled-2_copy.jpg"
keywords: []
---

# കർഷക മിത്ര വളം ഡിപ്പോ പന്ന്യന്നൂർ പഞ്ചായത്തോഫീസിന് സമീപം പ്രവർത്തനം തുടങ്ങി

> **Lead Summary:** പന്ന്യന്നൂര്‍:പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കില്‍ ഡവലപ്പ്‌മെന്റ് മള്‍ട്ടി പര്‍പ്പസ് ഇന്റസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആദ്യ സംരംഭം കര്‍ഷക മിത്ര വളംഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചു. മനേക്കര പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമാണ് കര്‍ഷമിത്ര വളംഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചത്.

## Article Content

പന്ന്യന്നൂര്‍:പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കില്‍ ഡവലപ്പ്‌മെന്റ് മള്‍ട്ടി പര്‍പ്പസ് ഇന്റസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആദ്യ സംരംഭം കര്‍ഷക മിത്ര വളംഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചു. മനേക്കര പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമാണ് കര്‍ഷമിത്ര വളംഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചത്.

തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് പ്രസിഡണ്ട് പി ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ അധ്യക്ഷയായി.

പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ മണിലാല്‍ ആദ്യ വില്‍പന നിര്‍വ്വഹിച്ചു. കര്‍ഷകരായ വിപി ശ്രീധരന്‍, ഇ ഭാസ്‌കരന്‍ എന്നിവര്‍ ഏറ്റുവാങ്ങി.

വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ പി ഭാര്‍ഗവന്‍, പി കെ ഹനീഫ, പന്ന്യന്നൂര്‍ രാമചന്ദ്രന്‍, സന്തോഷ് ഒടക്കാത്ത് എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി എന്‍ പി രാജന്‍ സ്വാഗതവും പ്രസിഡണ്ട് കെ പി ശശിധരന്‍ നന്ദിയും പറഞ്ഞു. കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാവിധ രാസ ജൈവ വളങ്ങളും മികച്ച ഇനം തെങ്ങ്, കവുങ്ങ് തൈകള്‍ വാഴകന്നുകള്‍ എന്നിവ ഇവിടെ ലഭിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308194/karshaka-mitra-fertilizer-depot-started-functioning-near-pannyannur-panchayat-office)