---
title: "ആഗസ്റ്റ് 15 സമര സംഗമം ;   ഡി വൈ എഫ് ഐ പന്ന്യന്നൂർ മേഖലാ കമ്മിറ്റി കാൽനട പ്രചരണ ജാഥ  നടത്തി"
english_title: "August 15th protest rally; DYFI Pannyannur regional committee held a walking campaign march"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308107/august-15th-protest-rally-dyfi-pannyannur-regional-committee-held-a-walking-campaign-march"
published_at: "2025-08-12T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b3692281bb_Untitled-2_copy.jpg"
keywords: []
---

# ആഗസ്റ്റ് 15 സമര സംഗമം ;   ഡി വൈ എഫ് ഐ പന്ന്യന്നൂർ മേഖലാ കമ്മിറ്റി കാൽനട പ്രചരണ ജാഥ  നടത്തി

> **Lead Summary:** പന്ന്യന്നൂർ: ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ സമരസംഗമത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി കെ.പി വിവേക് ആണ് ജാഥ നയിച്ചത്.

## Article Content

പന്ന്യന്നൂർ: ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ സമരസംഗമത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി കെ.പി വിവേക് ആണ് ജാഥ നയിച്ചത്.

ആഗസ്ത് 15ന് പാനൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സമര സംഗമത്തിൻ്റെ ഭാഗമായാണ് കാൽനട പ്രചരണ ജാഥ നടത്തിയത്. കിഴക്കെ മനേക്കരയിൽ സിപിഎം പാനൂർ ഏരിയാ കമ്മിറ്റിയംഗം കെ.കെ പവിത്രൻ മാസ്റ്റർ ജാഥ ഉദ്ഘാടനം ചെയ്തു. ജാഥാലീഡർ കെ.പി വിവേക്, മാനേജർ ദിൽനദാസ് എന്നിവർ പതാക ഏറ്റുവാങ്ങി.

ഡിവൈഎഫ്ഐ പന്ന്യന്നൂർ മേഖലാ സെക്രട്ടറി വി.എം ബിജീഷ് അധ്യക്ഷനായി. ചമ്പാട് മേഖലാ കമ്മിറ്റി സെക്രട്ടറി അമൽ റാം സ്വാഗതം പറഞ്ഞു. തെക്കേ മനേക്കര, പന്ന്യന്നൂർ, അരയാക്കൂൽ, താഴെ ചമ്പാട്, യു.പി നഗർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മീത്തലെ ചമ്പാട് ജാഥ സമാപിച്ചു. സമാപന സമ്മേളനം സിപിഎം പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308107/august-15th-protest-rally-dyfi-pannyannur-regional-committee-held-a-walking-campaign-march)