---
title: "പാനൂരിലെ സിപിഎം പ്രവർത്തകൻ്റെ കൊല ; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു"
english_title: "Murder of CPM worker in Panur; All accused acquitted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/308050/murder-of-cpm-worker-in-panur-all-accused-acquitted"
published_at: "2025-08-12T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689afe34983ad_images.jfif"
keywords: []
---

# പാനൂരിലെ സിപിഎം പ്രവർത്തകൻ്റെ കൊല ; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

> **Lead Summary:** പാനൂർ:പാനൂരിലെസി.പി.എം. പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടയച്ചു. ബി.ജെ.പി.സി.പി.എം. സംഘർഷ സമയത്ത് പാനൂരിനടുത്ത് പുത്തൂരിൽ സി.പി.എം. പ്രവർത്തകനെ ബി.ജെ.പി പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ടയച്ചു.

## Article Content

പാനൂർ:പാനൂരിലെസി.പി.എം. പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടയച്ചു. ബി.ജെ.പി.സി.പി.എം. സംഘർഷ സമയത്ത് പാനൂരിനടുത്ത് പുത്തൂരിൽ സി.പി.എം. പ്രവർത്തകനെ ബി.ജെ.പി പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ടയച്ചു.

പുത്തൂർ കണ്ണംപൊയിലിലെ കല്ലായിന്റ വിട ബാലന്റെ മകൻ അനീഷ് (36) നെ ആണ് 'വീടിന്നടുത്ത് വെച്ച് കൊലപ്പെടുത്തിയത്. 2008 മാർച്ച് 7 ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. .അനീഷ് വീട്ടിൽ നിന്നും ജോലിക്ക് പോവാനായി വീടിന് പുറത്തിറങ്ങിയപ്പോൾ ബി.ജെ.പി. പ്രവർത്തകർ അക്രമിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്..

പാനൂർ പുത്തൂർ സ്വദേശികളായ കെ.ജിയേഷ് എന്ന ജിത്തു (40), ചമ്പാടൻ സന്തോഷ് (40), കുനിയിൽ വേണുഗോപൽ (55), വടക്കെയിൽ സജീഷ് (35), ടി.കെ.സുബിൻ (44), തുപ്പാറത്ത് ശശി (44), ചുങ്കക്കാരന്റവിട രാഘവൻ (50), പന്തോക്കാലിൽ ബിജു (41), ഷിനോജ് (40), കെ.വിഷ്ണു (40), കുണ്ടു പറമ്പന്റവിട ബാബു (46), തെക്കെയിൽ പാറായി അനീഷ് (46), സ്വാമീന്റവിട സുരേന്ദ്രൻ (46) എന്നിവരാണ് കേസിലെ പ്രതികൾ.

സുരേഷ് ബാബുവിന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. പോലീസ് ഓഫീസർമാരായ സി. വിജയകുമാർ, വി.വി. ബെന്നി, പി.സി. ബാബു, പി.സി.സജീവൻ, ടി.എസ്. ജോസഫ്, വി.പി.സുരേന്ദ്രൻ എം.സി.രാഗേഷ്, ടി.ഒ. ശശിധരൻ, സൈന്റിഫിക് എം.കെ.അജിത്ത്കുമാർ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/308050/murder-of-cpm-worker-in-panur-all-accused-acquitted)