---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, സോഡ ബാബു വീണ്ടും അറസ്റ്റിൽ"
english_title: "Soda Babu arrested again after stealing a bike to go home after leaving Kannur Central Jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307876/soda-babu-arrested-again-after-stealing-a-bike-to-go-home-after-leaving-kannur-central-jail"
published_at: "2025-08-11T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899d55db8916_6899cc3beff4e_ghghfg.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, സോഡ ബാബു വീണ്ടും അറസ്റ്റിൽ

> **Lead Summary:** ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങി നാട്ടിലേക്ക് പോകാനായി പ്രതി ബൈക്ക് മോഷ്ടിക്കുകയായിരുന്നു.

## Article Content

ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങി നാട്ടിലേക്ക് പോകാനായി പ്രതി ബൈക്ക് മോഷ്ടിക്കുകയായിരുന്നു.

തൃശൂർ സ്വദേശി ബാബുരാജ് എന്ന സോഡ ബാബുവിനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

മറ്റൊരു സംഭവത്തിൽ പാനൂർ വള്ളങ്ങാട് സ്വദേശിയായ യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. വള്ളങ്ങാട് നന്ദവനത്തിൽ രവീന്ദ്രൻ്റെ മകൻ വൈശാഖിനെ (26)യാണ് നാലംഗ സംഘം ചേർന്ന് മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി പരാതി നൽകിയത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമാക്കി.

മാരകമായി പരിക്കേറ്റ വൈശാഖിനെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈശാഖിൻ്റെ പരാതിയിൽ പാനൂർ സ്വദേശികളായ അഖിൽ, രതീഷ്, സുജേഷ്, അജേഷ് എന്നിവർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു. ആഗസ്റ്റ് 6 ന് രാത്രി 8.30 ന് വള്ളങ്ങാട് കുട്ട പീടികയ്ക്ക് സമീപം വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307876/soda-babu-arrested-again-after-stealing-a-bike-to-go-home-after-leaving-kannur-central-jail)