---
title: "മാഹിയിൽ നിന്നും മദ്യം കടത്തിയ അഴിക്കോട് സ്വദേശി തലശേരിയിൽ പിടിയിൽ"
english_title: "Azhikode native arrested in Thalassery for smuggling liquor from Mahe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307868/azhikode-native-arrested-in-thalassery-for-smuggling-liquor-from-mahe"
published_at: "2025-08-11T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899d27914307_Untitled-1_copy.jpg"
keywords: []
---

# മാഹിയിൽ നിന്നും മദ്യം കടത്തിയ അഴിക്കോട് സ്വദേശി തലശേരിയിൽ പിടിയിൽ

> **Lead Summary:** മാഹി: മാഹി മദ്യം ഒളിച്ചു കടത്തുന്നതിനിടയിൽ അഴിക്കോട് സ്വദേശി തലശ്ശേരിയിൽ പിടിയിലായി. ഓണം സ്പെ‌ഷൽ ഡ്രൈവിൻ്റെ ഭാഗമായി തലശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ്‌ എക്‌സൈസ് ഇൻസ്പെ‌ക്ടർ കെ.എം. ദീപക്കും പാർട്ടിയും ചേർന്ന് കുട്ടിമാക്കൂലിൽ വാഹന പരിശോധന നടത്തവെയാണ് 20 ലിറ്റർ പുതുച്ചേരി മദ്യവുമായി എത്തിയ അഴിക്കോട്ടെ കളത്തിൽ വീട്ടിൽ കെ ഷാജി യെ പിടികൂടിയത്.

## Article Content

മാഹി: മാഹി മദ്യം ഒളിച്ചു കടത്തുന്നതിനിടയിൽ അഴിക്കോട് സ്വദേശി തലശ്ശേരിയിൽ പിടിയിലായി. ഓണം സ്പെ‌ഷൽ ഡ്രൈവിൻ്റെ ഭാഗമായി തലശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ്‌ എക്‌സൈസ് ഇൻസ്പെ‌ക്ടർ കെ.എം. ദീപക്കും പാർട്ടിയും ചേർന്ന് കുട്ടിമാക്കൂലിൽ വാഹന പരിശോധന നടത്തവെയാണ് 20 ലിറ്റർ പുതുച്ചേരി മദ്യവുമായി എത്തിയ അഴിക്കോട്ടെ കളത്തിൽ വീട്ടിൽ കെ ഷാജി യെ പിടികൂടിയത്.

മദ്യക്കടത്തുകാരനായ ഇയാളെ ദിവസങ്ങളായി എക്സൈസ് നീരിക്ഷിച്ചു വരികയായിരുന്നു. പാർട്ടിയിൽ പ്രിവൻ്റിവ് ഓഫീസർ ഗ്രേഡ് ലെനിൻ എഡ്വേർഡ്, ഡബ്ലിയുഇ. സി.ഇ.ഒ. എം കെ പ്രസന്ന, കെ സരിൻ മാജി പി. പ്രിയേഷ് എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307868/azhikode-native-arrested-in-thalassery-for-smuggling-liquor-from-mahe)