---
title: "കരാട്ടെ ഇന്റർ നാഷണൽ ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനവും, കളർ ബെൽറ്റ്  ഗ്രേഡിംഗ് ടെസ്റ്റും ഉന്നത വിജയികൾക്കുള്ള അനുമോദനവും ചൊക്ലിയിൽ  നടന്നു."
english_title: "Karate International Black Belt Award Ceremony, Color Belt Grading Test and felicitation of top achievers were held in Chokli."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307801/karate-international-black-belt-award-ceremony-color-belt-grading-test-and-felicitation-of-top-achievers-were-held-in-chokli"
published_at: "2025-08-11T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899a9bf7beff_Untitled-1_copy.jpg"
keywords: []
---

# കരാട്ടെ ഇന്റർ നാഷണൽ ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനവും, കളർ ബെൽറ്റ്  ഗ്രേഡിംഗ് ടെസ്റ്റും ഉന്നത വിജയികൾക്കുള്ള അനുമോദനവും ചൊക്ലിയിൽ  നടന്നു.

> **Lead Summary:** ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡിന്റെ നേതൃത്വത്തിൽ രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് ഇന്റർ നാഷണൽ ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനവും, കളർ ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റും നടത്തി.രാമവിലാസം ഹയർ സെക്കന്ററി സ്‌കൂൾ പ്രധാന അധ്യാപിക എൻ. സ്മിത ഉദ്ഘാടനം നിർവഹിച്ചു.

## Article Content

ഷോട്ടോകാൻ കരാട്ടെ ട്രെയിനിങ് സെന്റർ കോറോത്ത് റോഡിന്റെ നേതൃത്വത്തിൽ രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് ഇന്റർ നാഷണൽ ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനവും, കളർ ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റും നടത്തി.രാമവിലാസം ഹയർ സെക്കന്ററി സ്‌കൂൾ പ്രധാന അധ്യാപിക എൻ. സ്മിത ഉദ്ഘാടനം നിർവഹിച്ചു.

ഇന്റർ നാഷണൽ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണവും, ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണവും വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ അസോസിയേറ്റ് എൻ സി സി ഓഫീസർ പി.വി പ്രശാന്ത് നിർവഹിച്ചു.

എൻ സി സി ഓഫീസർ ടി.പി രാവിദ് അധ്യക്ഷനായി. സ്‌കൂൾ കായിക അധ്യാപകൻ അതുൽ, കരാട്ടെ പരിശീലകരായസെൻസായി ലിനീഷ് എം പി ,സെൻസായി മുഹമദ് അലി ,സെൻസായി ഷിബിൽ എം ,സെൻസായി അരുൺ രാജ് ,സെൻസായി നിധിൻ , സെൻപയി അഷിക ദിലീപ് , സെൻപായി സാനിയ മഹേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307801/karate-international-black-belt-award-ceremony-color-belt-grading-test-and-felicitation-of-top-achievers-were-held-in-chokli)