---
title: "ജീവനൊടുക്കുമെന്ന് സോനയുടെ സന്ദേശം, ചെയ്തോയെന്ന് മറുപടി ; ഇരുപത്തിമൂന്നുകാരിയെ മതം മാറാൻ നിർബന്ധിച്ചെന്നും സൂചന,  ആൺ സുഹൃത്ത് റമീസ്  കസ്റ്റഡിയിൽ"
english_title: "Sona's message that she would end her life, reply asking if she did; 23-year-old woman allegedly forced to convert, boyfriend Ramis in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307783/sonas-message-that-she-would-end-her-life-reply-asking-if-she-did-23-year-old-woman-allegedly-forced-to-convert-boyfriend-ramis-in-custody"
published_at: "2025-08-11T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68998e6f0171e_download_(3).jfif"
keywords: []
---

# ജീവനൊടുക്കുമെന്ന് സോനയുടെ സന്ദേശം, ചെയ്തോയെന്ന് മറുപടി ; ഇരുപത്തിമൂന്നുകാരിയെ മതം മാറാൻ നിർബന്ധിച്ചെന്നും സൂചന,  ആൺ സുഹൃത്ത് റമീസ്  കസ്റ്റഡിയിൽ

> **Lead Summary:** കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ. റമീസിനെ കോതമംഗലം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അൽപ്പസമയം മുമ്പാണ് റമീസിനെ കസ്റ്റഡ‍ിയിലെടുത്തത്. പെൺകുട്ടിയുടെ മരണത്തിന് കാരണം റമീസിൻ്റെ പീഡനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിൻ്റെ അ‌ടിസ്ഥാനത്തിലാണ് ആൺസുഹൃത്തിനെ കസ്റ്റഡ‍ിയിലെ‌ടുത്തത്.

## Article Content

കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ. റമീസിനെ കോതമംഗലം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അൽപ്പസമയം മുമ്പാണ് റമീസിനെ കസ്റ്റഡ‍ിയിലെടുത്തത്. പെൺകുട്ടിയുടെ മരണത്തിന് കാരണം റമീസിൻ്റെ പീഡനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിൻ്റെ അ‌ടിസ്ഥാനത്തിലാണ് ആൺസുഹൃത്തിനെ കസ്റ്റഡ‍ിയിലെ‌ടുത്തത്.

റമീസ് സോനയെ മർദ്ദിച്ചതിന്റെ തെളിവുകൾ പൊലീസിന് കിട്ടി. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റിൽ നിന്നാണ് തെളിവുകൾ ലഭിച്ചത്.താൻ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ ചെയ്തോളാൻ പ്രതി മറുപടി നൽകുന്നതും ചാറ്റിലുണ്ട്. റമീസിന്റെ വീട്ടുകാരെയും ഉടൻ പ്രതി ചേർക്കും. റമീസ് മുൻപ് ലഹരി കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

സോനയെ ആൺസുഹൃത്തിന്റെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനായ റമീസിനെതിരെയാണ് പരാതി. റമീസിനെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് ടിടിസി വിദ്യാർത്ഥിയായ സോന ഏൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെയാണ് സോനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സോന. സോനയെ സുഹൃത്തായ റമീസ് ഒരു ദിവം വീട്ടിൽ കൊണ്ടുപോയെന്നും റമീസിന്‍റെ ഉപ്പയും ഉമ്മയും ബന്ധുക്കള്‍ വഴി സോനയോട്, മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു. അത് റമീസിന്‍റെ കൂടെ സമ്മതത്തോടെ ആയിരുന്നു. ഇയാളുടെ സുഹൃത്തുക്കളും ഇക്കാര്യം സോനയെ നിര്‍ബന്ധിച്ചിരുന്നു. ഇതിൻ്റെ മനോവിഷയമത്തിലാണ് പെൺകു‌ട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307783/sonas-message-that-she-would-end-her-life-reply-asking-if-she-did-23-year-old-woman-allegedly-forced-to-convert-boyfriend-ramis-in-custody)