---
title: "തലശേരി മേഖലയെ വിറപ്പിച്ച 'മാലക്കള്ളൻ' ന്യൂ മാഹി പൊലീസിൻ്റെ പിടിയിൽ ; പ്രതിക്കെതിരെ 15 ഓളം മാലമോഷണക്കേസുകൾ, കവർച്ചക്കേസുകൾ വേറെയും"
english_title: "The 'jewel thief' who shook the Thalassery region is in the custody of New Mahe police; around 15 cases of jewellery theft and other robbery cases are pending against the accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307517/the-jewel-thief-who-shook-the-thalassery-region-is-in-the-custody-of-new-mahe-police-around-15-cases-of-jewellery-theft-and-other-robbery-cases-are-pending-against-the-accused"
published_at: "2025-08-09T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68975340701bb_Untitled-1_copy.jpg"
keywords: []
---

# തലശേരി മേഖലയെ വിറപ്പിച്ച 'മാലക്കള്ളൻ' ന്യൂ മാഹി പൊലീസിൻ്റെ പിടിയിൽ ; പ്രതിക്കെതിരെ 15 ഓളം മാലമോഷണക്കേസുകൾ, കവർച്ചക്കേസുകൾ വേറെയും

> **Lead Summary:** മണിക്കൂറുകളുടെ വ്യത്യാസത്തിൽ 3 പേരുടെ സ്വർണമാലകൾ കവർന്ന പ്രതി ഒടുവിൽ പിടിയിൽ. ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ കോടിയേരി ഓണിയൻ സ്കൂളിനടുത്ത് വച്ച് കവിയൂരിലെ ഭാർഗവിയുടെ 3 പവൻ മാല കവരുകയായിരുന്നു. മണിക്കൂറുകൾക്കകം കതിരൂർ നാലാംമൈലിലെ ശശികലയുടെ മാല കവർന്നു. കൂത്തുപറമ്പിലും സമാന രീതിയിൽ മോഷണം നടന്നു. തുടർന്ന് ശാസ്ത്രീയമായ രീതിയിൽ നൂറുകണക്കിന് ക്യാമറകൾ പിന്തുടർന്നാണ് ന്യൂ മാഹി പൊലീസ് ഇൻസ്പെക്ടർ പി.എ ബിനു മോഹനും, സംഘവും കാസർകോട് കളനാട് ഷംനാസ് മൻസിലിൽ മുഹമ്മദ് ഷംനാസിനെ പിടികൂടിയത്. തളിപ്പറമ്പ്, നാദാപുരം, തലശേരി, ന്യൂ മാഹി പൊലീസ് സ്റ്റേഷനുകളിലായി 15 ഓളം മാല മോഷണ കേസുകളിൽ പ്രതിയാണ് ഷംനാസ്. ഇതിന് പുറമെ മയക്ക് മരുന്ന്, കവർച്ച കേസുകളും പ്രതിക്കെതിരെയുണ്ട്.

## Article Content

മണിക്കൂറുകളുടെ വ്യത്യാസത്തിൽ 3 പേരുടെ സ്വർണമാലകൾ കവർന്ന പ്രതി ഒടുവിൽ പിടിയിൽ. ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ കോടിയേരി ഓണിയൻ സ്കൂളിനടുത്ത് വച്ച് കവിയൂരിലെ ഭാർഗവിയുടെ 3 പവൻ മാല കവരുകയായിരുന്നു. മണിക്കൂറുകൾക്കകം കതിരൂർ നാലാംമൈലിലെ ശശികലയുടെ മാല കവർന്നു. കൂത്തുപറമ്പിലും സമാന രീതിയിൽ മോഷണം നടന്നു. തുടർന്ന് ശാസ്ത്രീയമായ രീതിയിൽ നൂറുകണക്കിന് ക്യാമറകൾ പിന്തുടർന്നാണ് ന്യൂ മാഹി പൊലീസ് ഇൻസ്പെക്ടർ പി.എ ബിനു മോഹനും, സംഘവും കാസർകോട് കളനാട് ഷംനാസ് മൻസിലിൽ മുഹമ്മദ് ഷംനാസിനെ പിടികൂടിയത്. തളിപ്പറമ്പ്, നാദാപുരം, തലശേരി, ന്യൂ മാഹി പൊലീസ് സ്റ്റേഷനുകളിലായി 15 ഓളം മാല മോഷണ കേസുകളിൽ പ്രതിയാണ് ഷംനാസ്. ഇതിന് പുറമെ മയക്ക് മരുന്ന്, കവർച്ച കേസുകളും പ്രതിക്കെതിരെയുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307517/the-jewel-thief-who-shook-the-thalassery-region-is-in-the-custody-of-new-mahe-police-around-15-cases-of-jewellery-theft-and-other-robbery-cases-are-pending-against-the-accused)