---
title: "കണ്ണൂരിൽ പറമ്പിൽ മേയാൻ വിട്ട മൂരിക്കുട്ടനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു"
english_title: "Stray dogs kill a baby goat left to graze in a field in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307485/stray-dogs-kill-a-baby-goat-left-to-graze-in-a-field-in-kannur"
published_at: "2025-08-09T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68972070352d2_download_(2).jfif"
keywords: []
---

# കണ്ണൂരിൽ പറമ്പിൽ മേയാൻ വിട്ട മൂരിക്കുട്ടനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു

> **Lead Summary:** തളിപറമ്പിൽ കെട്ടിയമൂരികുട്ടനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. കപ്പാലത്തെ അഷറഫിൻ്റെ ഉടമസ്ഥതയിലുള്ള 15,000 രൂപ വിലവരുന്നതും 2 വർഷം പ്രായമായതുമായ മൂരികുട്ടനെയാണ് തെരുവ് നായകൾ കടിച്ച് കൊന്നത്.

## Article Content

തളിപറമ്പിൽ കെട്ടിയമൂരികുട്ടനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. കപ്പാലത്തെ അഷറഫിൻ്റെ ഉടമസ്ഥതയിലുള്ള 15,000 രൂപ വിലവരുന്നതും 2 വർഷം പ്രായമായതുമായ മൂരികുട്ടനെയാണ് തെരുവ് നായകൾ കടിച്ച് കൊന്നത്.

ഉച്ചയ്ക്ക് 2 മണിയോടെ ആണ് സംഭവം. നെല്ലി പറമ്പിലെ കടയുടെ സമീപം പറമ്പിൽ ഒരു പോത്തിനെയും ഒരു മൂരികുട്ടനെയും കെട്ടിയിട്ടതായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെ പത്തോളം വരുന്ന തെരുവ് നായകൾ എത്തി മൂരികുട്ടനെ നാല് ഭാഗത്ത് നിന്നും അക്രമിക്കുകയായിരുന്നു. സമീപ വാസികൾ നായ്ക്കളെ ഓടിച്ചെങ്കിലും മൂരിക്കുട്ടൻ ചത്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307485/stray-dogs-kill-a-baby-goat-left-to-graze-in-a-field-in-kannur)